റിയാദ്: റിയാദ് ഇസ്‌ലാഹി സെേൻറഴ്‌സ് കോഓഡിനേഷൻ കമ്മിറ്റി (ആർ.ഐ.സി.സി), സൗദി നാഷനൽ ഇസ്‌ലാഹി കോഓഡിനേഷൻ കമ്മിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഖുർആൻ ഹദീസ് ലേണിങ് കോഴ്‌സ് (ക്യു.എച്ച്.എൽ.സി) 12-ാം ഘട്ട ഫൈനൽ പരീക്ഷ വെള്ളിയാഴ്ച നടക്കും. ഓൺലൈനായി നടക്കുന്ന പരീക്ഷയിൽ സൗദി സമയം രാവിലെ ആറ് മുതൽ രാത്രി 10 വരെ പഠിതാക്കൾക്ക് പങ്കെടുക്കാവുന്നതാണ്. കുട്ടികൾക്കായുള്ള പരീക്ഷ മേയ് ഒന്നിന് നടക്കും. മുഹമ്മദ് അമാനി മൗലവി രചിച്ച ഖുർആൻ വിവരണത്തിലെ അശ്ശുഅറാഅ്, അന്നംൽ, അല്‍ ഖസസ് എന്നീ അധ്യായങ്ങളും സ്വഹീഹുൽ ബുഖാരിയിലെ ‘കച്ചവടം’ എന്ന അധ്യായവുമാണ് 12-ാം ഘട്ടത്തിലെ സിലബസ്. ഫൈനൽ പരീക്ഷയിൽ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിൽ നിന്നുമായി നൂറുകണക്കിന് പഠിതാക്കളാണ് പങ്കെടുക്കുന്നത്.കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതിവാര പഠന ക്ലാസുകൾ, ഓൺലൈൻ വായനക്കൂട്ടം, പ്രതിമാസ പരീക്ഷകൾ, ഓപ്പൺ ബുക്ക് പരീക്ഷ, റമദാൻ ക്വിസ്, ഖുർആൻ ക്വിസ്സ്, അവാർഡ് ദാന സംഗമങ്ങൾ, പ്രതിനിധി സംഗമം, ഫാക്വൽറ്റി മീറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഈ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പരീക്ഷാ ഒരുക്കങ്ങൾ പൂർത്തിയായതായി ക്യു.എച്ച്.എൽ.സി ഡയറക്ടർ സുഫ്‌യാൻ അബ്ദുസ്സലാം, ദേശീയ ഇസ്‌ലാഹി കോഓഡിനേഷൻ ഭാരവാഹികളായ അബൂ അമാൻ, റൗനക്ക് ഓടക്കൽ, ക്യു.എച്ച്.എൽ.സി ചെയർമാൻ നൗഷാദ് കണ്ണൂർ, കൺവീനർ ഷാനിബ് അൽ ഹികമി എന്നിവർ അറിയിച്ചു. പരീക്ഷാ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് 0501008905, 0508833424, 0531075405 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.