തൃ​ശൂ​ർ വെ​ടി​ക്കെ​ട്ട് ദു​ര​ന്തം; പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി അ​നു​ശോ​ചി​ച്ചു

ജു​ബൈ​ൽ: തൃ​ശൂ​ർ മു​ണ്ട​ത്തി​ക്കോ​ട് പ​ട​ക്ക നി​ർ​മ​വ​ണ​ശാ​ല​യി​ലു​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി അ​ഗാ​ധ​മാ​യ ദുഃ​ഖ​വും അ​നു​ശോ​ച​ന​വും അ​റി​യി​ച്ചു.

ഉ​പ​ജീ​വ​ന​ത്തി​നാ​യി പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ ദു​ര​ന്ത​ത്തി​ൽ നി​ര​പ​രാ​ധി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ​ത് ഏ​റെ വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ല​ഭ്യ​മാ​യ​തി​ൽ വെ​ച്ച് ഏ​റ്റ​വും മി​ക​ച്ച ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ത്ത​രം ദാ​രു​ണ​മാ​യ അ​പ​ക​ട​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തി​ന്റെ അ​നി​വാ​ര്യ​ത​യും ക​മ്മി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

പ്രി​യ​പ്പെ​ട്ട​വ​രു​ടെ വേ​ർ​പാ​ടി​ൽ വി​ങ്ങു​ന്ന കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും, അ​വ​ർ​ക്ക് ഈ ​ആ​ഘാ​തം അ​തി​ജീ​വി​ക്കാ​നു​ള്ള ക​രു​ത്തു​ണ്ടാ​ക​ട്ടെ​യെ​ന്ന് പ്രാ​ർ​ത്ഥി​ക്കു​ന്ന​താ​യും പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ നി​യാ​സ് നാ​ര​ക​ത്ത്, മു​ഹ​മ്മ​ദ​ലി ത​ളി​ക്കു​ളം എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Thrissur Fireworks Tragedy: Pravasi Welfare Jubail Thrissur District Committee Condoles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.