യാംബു മുൻപ്രവാസി കൊല്ലം സ്വദേശി നാട്ടിൽ നിര്യാതനായി

യാംബു: മൂന്ന് പതിറ്റാണ്ടിലേറെ സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ നിര്യാതനായി. കരുനാഗപ്പള്ളി തഴവ രാഹി നിലയം വീട്ടിൽ രാധാകൃഷ്ണപിള്ള (65) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ബുധനാഴ്ച വൈകുന്നേരമായിരുന്നു അന്ത്യം.

ദീർഘകാലം യാംബുവിലെ സോയാബീൻ ക്രഷിങ് കമ്പനിയിൽ സ്​റ്റോർ കീപ്പറായി സേവനമനുഷ്ഠിച്ച അദ്ദേഹം, 32 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് 2023-ലാണ് നാട്ടിലേക്ക് മടങ്ങിയത്. പരേതരായ ഗോവിന്ദപ്പിള്ളയുടെയും സരസ്വതി അമ്മയുടെയും മകനാണ്. ശ്രീദേവിയാണ് ഭാര്യ. മക്കൾ: രാഹി കൃഷ്ണൻ, മഞ്ചു. സംസ്കാരം പിന്നീട് നടക്കും.

Tags:    
News Summary - Former Yambu resident, Kollam native passes away in his hometown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.