അൽഖോബാർ: പ്രവാസത്തിൽ വീണുകിട്ടുന്ന സമയങ്ങളെ വരകളിലൂടെയും നാടകങ്ങളിലൂടെയും ക്രിയാത്മകമാക്കുകയാണ് അൻഷാദ് തകിടിയേൽ. ചെറുപ്പത്തിലേ തിരിച്ചറിഞ്ഞ തെൻറ അഭിരു ചികൾക്ക് പ്രവാസ ലോകത്താണ് കൂടുതൽ അവസരങ്ങളും പ്രോത്സാഹനങ്ങളും ലഭിച്ചത്. സുഹൃത്തുക്കളുടെയും കലാരംഗങ്ങളിൽ കഴിവുറ്റവരുടെയും സാന്നിധ്യവും സഹായവുമാണ് കൂടുതൽ മുന്നോട്ടുപോകാൻ സഹായിച്ചതെന്ന് അൻഷാദ് പറയുന്നു. ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്ന ത്രിമാനചിത്രങ്ങൾ വരക്കുന്നതിലാണ് അൻഷാദിന് കരവൈദഗ്ധ്യം. പറക്കുന്ന പരുന്തും കർഷകെൻറ ജീവതാളവും ഗൃഹാതുരത്വമുണർത്തുന്ന ഗ്രാമീണ വീടും പരിസരവുമൊക്കെ ആരെയും ആകർഷിക്കുന്ന രചനകളാണ്. ചിത്രകലയോടൊപ്പം നാടക അരങ്ങിലും ശ്രദ്ധപതിപ്പിക്കുന്നു.
രംഗസജ്ജീകരണത്തിൽ തെൻറ ചിത്രകലാപരമായ കഴിവ് സന്നിവേശിപ്പിച്ച് സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസി നാടക രംഗത്ത് ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട് ഇൗ കോട്ടയം പത്തനാട് സ്വദേശി. ദമ്മാം നാടകവേദിയുടെ നാടകങ്ങളുടെ അരങ്ങൊരുക്കുന്നതിൽ അൻഷാദിന് മുഖ്യമായ പങ്കുണ്ട്. അഭിനയ രംഗത്തും തേൻറതായ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദമ്മാമിൽ അരങ്ങേറിയ പി. ബിജു നീലേശ്വരം സംവിധാനം ചെയ്ത ദമ്മാം നാടകവേദിയുടെ അഞ്ചാമത് നാടകം ‘അവനവൻ തുരുത്തി’ലും സജീവ സാന്നിധ്യമായിരുന്നു. കൂടാതെ പ്രവാസലോകത്തും നാടൻപാട്ടിെൻറ ഇൗണമെത്തിച്ച സൗദി പാട്ടുകൂട്ടത്തിെൻറ അണിയറയിലും അൻഷാദിെൻറ നിറസാന്നിധ്യമുണ്ട്. ചിത്രകലയിൽ മൂന്നുവർഷത്തെ കെ.ജി.ടി.ഇ കോഴ്സ് പൂർത്തിയാക്കിയ അൻഷാദ് അൽഖോബാറിലെ ഒരു പരസ്യ കമ്പനിയിൽ ജോലിചെയ്യുന്നു. അബ്ദുൽ അസീസ് പിതാവും സുബൈദ ബീവി മാതാവുമാണ്. നാട്ടിൽ പരസ്യങ്ങളിൽ മേക്കപ്പ് ആർട്ടിസ്റ്റായി ജോലിചെയ്യുന്ന റുബീന നിഷാദാണ് ഭാര്യ. റിയാൻ, അയാൻ, സയാൻ എന്നിവർ മക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.