ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും അപമാനിച്ച മന്ത്രി ഗണേഷ് കുമാറിനെതിരെ ഒ. ഐ.സി.സി പ്രതിഷേധം

ജിദ്ദ: കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെയും കുടുംബത്തെയും അപമാനിച്ച മന്ത്രി ഗണേഷ് കുമാറിനെതിരെ ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. രാഷ്ട്രീയപരമായ ആരോപണങ്ങൾക്ക് മറുപടി ഇല്ലാത്തതുകൊണ്ടാണ് ഗണേഷ് കുമാർ അടക്കമുള്ള മന്ത്രിമാർ മൺമറഞ്ഞുപോയ ഉമ്മൻ ചാണ്ടിയെ പോലുള്ള നേതാക്കൾക്കെതിരെയും ജീവിച്ചിരിക്കുന്ന നേതാക്കൾക്കെതിരെയും മോശമായ രീതിയിൽ അധിക്ഷേപം തുടരുന്നത്.

ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിന്നും, സജി ചെറിയാൻ എ.കെ. ബാലൻ എന്നിവരുടെ ന്യൂനപക്ഷ വിരുദ്ധ വർഗീയ പ്രസ്താവനകളിൽ നിന്നും ശ്രദ്ധതിരിക്കാനുമാണ് ഗണേഷ് കുമാറിനെ പോലുള്ളവരുടെ ശ്രമം. കേരളീയ പൊതുസമൂഹത്തിന് ഇത് വ്യക്തമായ ബോധ്യമുണ്ടെന്നും, വളരെ വിലകുറഞ്ഞ ഇത്തരത്തിലുള്ള രാഷ്ട്രീയ വൃത്തികേടിനെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്നും ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - O.I.C.C protests against Minister Ganesh Kumar for insulting Oommen Chandy and his family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.