റിയാദ്: നിലവിലെ സാദാ വൈദ്യുതി മീറ്ററുകൾക്ക് പകരം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക് കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. ആദ്യ ഘട്ടം ഫെബ്രുവരിയിൽ ആരംഭിക്കും . ബില്ലിങ് സംവിധാനവുമായി നേരിട്ട് ലിങ്ക് ചെയ്യാൻ സൗകര്യമുള്ളതാണ് പുതിയ മീറ്ററുകൾ. മീറ്ററുകൾ മാറ്റിവെക്കുക, സ്മാർട്ട് സംവിധാനവുമായി ബന്ധിപ്പിക്കുക എന്നീ ജോലികൾ ഘട്ടമായാണ് നടത്തുക.
അടുത്ത വർഷത്തിനുള്ളിൽ ഒരുകോടി മീറ്ററുകൾ മാറ്റിവെക്കും. 9,555 ദശലക്ഷം റിയാലാണ് ഇതിന് ചെലവ് വരുക. എന്നാൽ, പുതിയ മീറ്റർ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉപഭോക്താവിന് ഒരു ചെലവും ഉണ്ടാവില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. സ്മാർട്ട് മീറ്ററിെൻറ സേവനങ്ങളും ആപ്ലിക്കേഷനുകളും സംബന്ധിച്ച് ഉപഭോക്താക്കളെ കമ്പനി നേരിട്ട് വിവരങ്ങൾ അറിയി
ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.