റിയാദ്: തിരുവനന്തപുരം-ദമ്മാം റൂട്ടിലെ യാത്രക്കാരുടെ യാത്രാദുരിതത്തിന് പരിഹാരം. തിരുവനന്തപുരത്തുനിന്ന് ദമ്മാമിലേക്ക് ഇന്‍ഡിഗോ നേരിട്ടുള്ള സർവിസ് ആരംഭിക്കുന്നു. മാര്‍ച്ച് ഏഴ് മുതലാണ് പുതിയ പ്രതിദിന സർവിസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും ഉച്ചക്ക് രണ്ടിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് അഞ്ചിന് ദമ്മാമില്‍ എത്തും.
തിരികെയുള്ള സർവിസുകള്‍ മാര്‍ച്ച് 29 വരെ പുലർച്ച 5.25ന് ദമ്മാമില്‍നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.35ന് തിരുവനന്തപുരത്ത് എത്തും. മാർച്ച് 30 മുതല്‍ രാത്രി 12.55ന് പുറപ്പെട്ട് രാവിലെ 8.20ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരണം. ഏറെ ജനപ്രിയ വിമാനസർവിസ് ആയിരുന്ന ജെറ്റ് എയര്‍വേയ്സ് മുഴുവന്‍ സർവിസുകളും നിര്‍ത്തലാക്കിയ ശേഷം ദുരിതത്തിലായ യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് കുടുംബങ്ങൾക്ക് പുതിയ സർവിസ് ഏറെ ആശ്വാസമാകും. 30 കിലോ ബാഗേജും ഏഴുകിലോ ഹാൻഡ് ബാഗും മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.