ജിദ്ദ: എ.എഫ്.സി ചാമ്പ്യൻ ലീഗ് കപ്പ് നേടിയ അൽഹിലാൽ ക്ലബ് കളിക്കാർക്ക് കിരീടാവകാശ ി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്വീകരണം നൽകി. അൽഹിലാൽ ക്ലബ് ടീമിനെയും ക്ലബിെൻറ ഡയറ ക്ടർ ബോർഡ് ചെയർമാനെയും സാേങ്കതിക, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫുകളെയും സ്വീകരിച്ച കിരീടാവകാശിക്ക് സ്പോർട്സ് ജനറൽ അതോറിറ്റി ചെയർമാൻ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ നന്ദി പറഞ്ഞു.
സ്പോർട്സ് മേഖലക്ക് നൽകുന്ന പരിധിയില്ലാത്ത പിന്തുണയുടെയും പ്രോത്സാഹനത്തിെൻറയും ഭാഗമാണ് കിരീടാവകാശിയുടെ സ്വീകരണമെന്നും സ്പോർട് അതോറിറ്റി ചെയർമാൻ പറഞ്ഞു. സൗദിയെ പ്രതിനിധാനംചെയ്ത് കഴിവുറ്റ സ്പോർട്സ് സമൂഹത്തെ വളർത്തിക്കൊണ്ടുവരാനും അന്തർദേശീയ മത്സരങ്ങളിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനും ഇതുപോലുള്ള സ്വീകരണം സഹായിക്കും. രാജ്യത്തെ സ്പോർട്സ് ക്ലബുകളെ പ്രോത്സാഹിപ്പിക്കാനും കളികൾ വികസിപ്പിക്കാനും സാധ്യമായ സാമ്പത്തിക, ധാർമിക പിന്തുണ കിരീടാവകാശി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.