റിയാദ്: അതിവിസ്മയകരമായിരുന്നു അത്. സൗദിയുടെ തലസ്ഥാന നഗരിയായ റിയാദിനെ ഇള ക്കിമറിച്ചു ‘അഹ്ലൻ കേരള’. ‘ഗൾഫ് മാധ്യമ’വും എക്സ്പോ െഹാറൈസണും ചേർന്നൊരുക്ക ിയ അഹ്ലൻ കേരളയുടെ ആദ്യ ദിവസമായ വ്യാഴാഴ്ച ഉച്ച മുതൽ റിയാദിലെ ബൻബാനിയ ഫൈസലിയ റിസോർട്ടിന് സമീപം ദുർറ അൽറിയാദ് എക്സോപോയിലേക്ക് ആളുകളുടെ ഒഴുക്കായിരുന്നു. റിയാദിനുപുറമെ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് സൗദിയുടെ ചരിത്രത്തിലാദ്യമായി അരങ്ങേറിയ ‘അഹ്ലൻ കേരള’ കാണാനെത്തിയത്.
ജനബാഹുല്യത്താൽ നിറഞ്ഞുകവിഞ്ഞ വേദി എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. റിയാദ് സീസണിനോടനുബന്ധിച്ച വിവിധങ്ങളായ പരിപാടികൾക്ക് വേദിയായികൊണ്ടിരിക്കുന്ന റിയാദ് നഗരിക്ക് ദുർറത്ത് അൽറിയാദ് എക്സ്പോയിലെ ‘അഹ്ലൻ കേരള’ വേറിട്ട അനുഭവവും കാഴ്ചയുമായി. ജിദ്ദ, മക്ക, ദമ്മാം, ജുബൈൽ, ത്വാഇഫ് തുടങ്ങി സൗദിയുടെ വിദൂരദിക്കുകളിൽനിന്ന് വിമാനത്തിലും ബസുകളിലുമായി നിരവധി പേരാണ് അഹ്ലൻ കേരള കാണാനെത്തിയത്. ഇന്ത്യയിൽനിന്നും വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നുമുള്ള അതിഥികളും കലാകാരന്മാരും നേരത്തേ റിയാദിലെത്തിയിരുന്നു.
പരിപാടികൾ തുടങ്ങിയിട്ടും വേദിയിലേക്കുള്ള ആളുകളുടെ പ്രവാഹം തുടരുകയായിരുന്നു. പ്രമുഖ കമ്പനികളുടെ ഉൽപന്നങ്ങളും വിവിധ ബിസിനസ് സംരംഭങ്ങളും പരിചയപ്പെടുത്തിയ സ്റ്റാളുകളിൽ കാണികളുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. പ്രശസ്ത കലാകാരന്മാരെ അണിനിരത്തിയ കലാപരിപാടികളിലും ആളുകൾ നിറഞ്ഞുകവിഞ്ഞു. കലാപരിപാടികൾക്കായി ഒരുക്കിയ വേദിയിലേക്കുള്ള കവാടത്തിൽ നീണ്ട ക്യൂ കാണാമായിരുന്നു. വൈവിധ്യമാർന്ന കലാപരിപാടികളും പ്രദർശനങ്ങളും കണ്ടും ആസ്വാദിച്ചുമാണ് ആദ്യ ദിവസം സന്ദർശകർ നഗരി വിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.