ജിദ്ദ: സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിെൻറ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് ജിദ്ദയിൽ തുടക്ക മായി. ഒരു വർഷം നീളുന്ന ആഘോഷപരിപാടികളുടെ ആദ്യ പരിപാടി ‘സിഫിെൻറ കാൽനൂറ്റാണ്ട്, സ്ഥ ാപകർ, നാൾവഴികൾ’ ഒാർമസംഗമമായിരുന്നു. സഫീറോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടയിൽ ജിദ്ദയിലെ കല, സാംസ്കാരിക, സാമൂഹിക, മാധ്യമ, വിദ്യാഭ്യാസ മേഖലകളിൽനിന്നുള്ള നേതാക്ക ൾ പങ്കെടുത്തു.
പ്രസിഡൻറ് ബേബി നീലാമ്പ്ര അധ്യക്ഷത വഹിച്ചു. സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ സ്ഥാപകനേതാക്കളായ ഡോ. അബ്ദുല്ല മൂപ്പൻ, മുഹമ്മദലി വല്ലാഞ്ചിറ തുടങ്ങിയവരെ ആദരപൂർവം സ്മരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയത്തിനു പിന്നിൽ ജിദ്ദയിലെ വിവിധ മേഖലകളിൽനിന്നുള്ള നേതാക്കളുടെയും സാധാരണക്കാരായ പ്രവാസികളുടെയും പങ്കു വളരെ വലുതാണ്. മലയാളി സംരംഭകരുടെ അകമഴിഞ്ഞ പിന്തുണയും വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാപക നേതാക്കളിൽ ഇന്നും ജിദ്ദയിൽ തുടരുന്ന മുൻ പ്രസിഡൻറ് കെ.പി.എ. സലാം സിഫിെൻറ ആരംഭവും അതിലേക്കു വഴിതെളിച്ച സംഭവവികാസങ്ങളും ഇതിനു വേണ്ടി ആത്മാർഥമായി വിയർപ്പൊഴുക്കിയ സ്ഥാപക നേതാക്കളും ഇന്നും മനസ്സിൽ ജീവിക്കുന്ന ഓർമകളാണെന്ന് യോഗം അനുസ്മരിച്ചു. തുടക്കം മുതൽ കൂടെ സഞ്ചരിക്കുകയും സിഫിെൻറ പ്രവർത്തനങ്ങളിൽ സഹകരിക്കുകയും ചെയ്യുന്ന ആളെന്ന നിലക്ക് വിജയത്തെ വലിയ അഭിമാനത്തോടയാണ് നോക്കിക്കാണുന്നതെന്നും ഇതിെൻറ സ്ഥാപകനേതാക്കളെ സ്നേഹത്തോടെ ഓർക്കുമ്പോഴും അവരുടെ ദീർഘ വീക്ഷണത്തെ അഭിമാനപുരസ്സരം ആശ്ചര്യത്തോടെയാണ് നോക്കിക്കാണുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് ജെ.എൻ.എൻ ചെയർമാൻ വി.പി. മുഹമ്മദലി പറഞ്ഞു.
സിഫിെൻറ നിലവിലെ ചീഫ് അഡ്വൈസറും ദീർഘകാലം ട്രഷറർ പദവിയിൽ ഇരിക്കുകയും ചെയ്ത റഉൗഫ്, സീനിയർ വൈസ് പ്രസിഡൻറ് നിസാം മമ്പാട്, ട്രഷറർ അബ്ദുൽകരീം, മുൻ പ്രസിഡൻറ് ഹിഫ്സുറഹ്മാൻ, മുൻ സെക്രട്ടറി അബ്ദുൽ ഗനി, ഒ.ഐ.സി.സി പ്രതിനിധി റഷീദ് കൊളത്തറ, കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് വി.പി. മുസ്തഫ, നവോദയ പ്രസിഡൻറ് ഷിബു തിരുവനന്തപുരം എം.ഇ.എസ് പ്രതിനിധി പി.വി. അഷ്റഫ്, എം.എസ്.എസ് പ്രതിനിധി സകീർ എടവണ്ണ, ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് പി. ഷംസുദ്ദീൻ, മുതിർന്ന മാധ്യമപ്രവർത്തകരായ മായിൻകുട്ടി, ജലീൽ കണ്ണമംഗലം, ഗോപി നെടുങ്ങാടി, സലാഹ് കാരാടൻ, ഡോ. ഫൈസൽ, പാപ്പറ്റ കുഞ്ഞിമുഹമ്മദ്, സലീം മമ്പാട് തുടങ്ങിയവർ സംസാരിച്ചു.
സിഫ് സെക്രട്ടറി സലാം കാളികാവ്, ഷബീർ അലി എന്നിവർ അവതാരകരായി. നാസർ ഫറോക്ക്, അൻവർ വല്ലാഞ്ചിറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.