റിയാദ്: ചൊവ്വാഴ്ച റിയാദിൽ തുടങ്ങുന്ന ത്രിദിന ആഗോള നിക്ഷേപക സമ്മേളനത്തില്‍ തന്ത ്രപ്രധാന പങ്കാളിത്തം വഹിക്കുന്നത് രണ്ട് ഇന്ത്യന്‍ കമ്പനികള്‍.
ലുലു ഗ്രൂപ്പും റിലയ ന്സുമാണ് സമ്മേളനത്തില്‍ നേരിട്ട് പങ്കാളിത്തം വഹിക്കുന്ന കമ്പനികള്‍. ഇവയുടെ മേധാവികൾ പങ്കെടുക്കുന്ന സമ്മേളനത്തില്‍ സൗദി അറേബ്യ വിവിധ ഇന്ത്യന്‍ കമ്പനികളുമായി കരാറും ഒപ്പുവെക്കും. 16 തന്ത്രപ്രധാന പങ്കാളികളാണ് ചൊവ്വാഴ്ച തുടങ്ങുന്ന ആഗോള സമ്മേളനത്തിനുള്ളത്. ഇവയില്‍ പങ്കാളിത്തം വഹിക്കുന്ന രണ്ട് ഇന്ത്യന്‍ കമ്പനികളാണ് ലുലു ഗ്രൂപ്പും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും.
രാവിലെ ഒമ്പതിന് നടക്കുന്ന പ്രത്യേക പ്ലീനറിയില്‍ അടുത്ത 10 വര്‍ഷത്തെ സാമ്പത്തികരംഗത്തെ പ്രവണതകള്‍ ചര്‍ച്ചചെയ്യും. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മേധാവി മുകേഷ് അംബാനി ചര്‍ച്ചയില്‍ പങ്കെടുക്കും. ഉച്ചക്ക് 12ന് നടക്കുന്ന പ്രത്യേക സമ്മേളനം സ്ഥായിയായ വികസന നിക്ഷേപ സാധ്യതകള്‍ ചര്‍ച്ചചെയ്യും. ആഗോളതലത്തിലെ വിവിധ കമ്പനികളുടെ സി.ഇ.ഒമാര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസുഫലിയും പങ്കെടുക്കും.
സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ ഒരുങ്ങാനിരിക്കുന്ന ഓയിൽ റിഫൈനറിയുടെ തുടര്‍നടപടിക്കുള്ള കരാറില്‍ സമ്മേളനത്തില്‍ പ്രധാനമന്ത്രി ഒപ്പുവെക്കും. ‘റുപിയാ കാർഡി’െൻറ ഔദ്യോഗിക പ്രകാശനവും നിർവഹിക്കും. ഓയോ ഗ്രൂപ്പും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.