റിയാദ്: ഉംറ കഴിഞ്ഞ് മടങ്ങവെ കുടുംബം സഞ്ചരിച്ച കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച് ച മലയാളി ബാലൻ ഫാരിസ് മൻസൂറിെൻറ മൃതദേഹം റിയാദിലെ നസീം മഖ്ബറയിൽ ഖബറടക്കി. അപ കടത്തിൽ പരിക്കേറ്റ ഉമ്മ രജിത അബ്ദുൽ കരീം മുനീറയെ ശുമേസി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവർ ആശുപത്രി വിട്ടു. റിയാദിൽ നിന്ന് 200 കി.മീറ്റർ അകലെ അൽ ഖുവയ്യയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിലാണ് ഒമ്പതു വയസ്സുകാരൻ മരിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു അപകടം.
റിയാദിൽ ജോലിചെയ്യുന്ന മൻസൂർ മുഹമ്മദിെൻറ മകനാണ് ഫാരിസ് മൻസൂർ.ഉംറ നിർവഹിച്ച് തിരിച്ചുവരുന്നതിനിടെ കുടംബം സഞ്ചരിച്ച കാർ ഗട്ടറിൽ വീഴാതിരിക്കാൻ സഡൻ ബ്രേക്കിട്ടതിനെ തുടർന്നാണ് അപകടം. തിരുവനന്തപുരം ഭീമാപള്ളി സ്വദേശി മുഹമ്മദ് നായിഫാണ് വാഹനമോടിച്ചിരുന്നത്. അദ്ദേഹത്തിനും നേരിയ പരിക്കുണ്ടായിരുന്നു. രജിതയും രണ്ട് മക്കളും റിയാദിൽ ജോലിചെയ്യുന്ന മൻസൂർ മുഹമ്മദിെൻറടുത്ത് സന്ദർശകവിസയിൽ എത്തിയതായിരുന്നു. നിയമനടപടികൾ പൂർത്തിയാക്കാൻ മുജീബ് കായംകുളം ശിഹാബ് കൊട്ടുകാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.