ജിദ്ദ: സൗദി അറേബ്യയിലെ ഖമീസ് മുശൈത്തിൽ ജനവാസകേന്ദ്രത്തിന് നേരെ ചൊവ്വാഴ്ചയും ഹൂ തികൾ ഡ്രോൺ ആക്രമണം നടത്തിയെങ്കിലും ലക്ഷ്യം കാണാൻ സഖ്യസേന അനുവദിച്ചില്ല. ഞായർ, തി ങ്കൾ ദിവസങ്ങളിൽ ആറ് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും ഉപയോഗിച്ച് സൗദിയിലേക്ക് ആക്രമണം നടത്തി പരാജയപ്പെട്ട ഹൂതികൾ ചൊവ്വാഴ്ച വീണ്ടും ഡ്രോൺ അയക്കുകയായിരുന്നു. യമനിൽ പ്രശ്നം കൂടുതൽ രുക്ഷമായതോടെ സൗദിക്ക് നേരെ ആക്രമണം ശക്തമാക്കുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
അതുകൊണ്ടുതന്നെ സൗദി സൈന്യവും സഖ്യസേനയും കനത്ത ജാഗ്രതയിലാണ്. ഖമീസ് മുശൈത്തും ജീസാനുമാണ് ഹൂതികൾ സ്ഥിരമായി ലക്ഷ്യം വെക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം അൽജൗഫിലേക്കും ആക്രമണ ശ്രമമുണ്ടായി. അതേസമയം, യമനിലെ പ്രശ്നങ്ങള്‍ രൂക്ഷമാകാതിരിക്കാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എ.ഇയും സൗദിയും രംഗത്തെത്തി. യമനിൽ തെക്കന്‍ വിഭജനവാദികള്‍ വിവിധ ഭാഗങ്ങള്‍ പിടിച്ചെടുത്തതോടെ അംഗീകൃത ഭരണകൂടത്തിെൻറ നിലനില്പ് അപകടാവസ്ഥയിലാണ്. യമന്‍ തലസ്ഥാനമായ സന്‍ആ ഹൂതികളുടെ നിയന്ത്രണത്തിലാണ്. നിലവില്‍ യമന്‍ ഭരണകൂടത്തിെൻറ ആസ്ഥാനമായ ഏദന്‍ വിഭജനവാദികളും പിടിച്ചെടുത്തു. ഇതോടെയാണ് യമൻസാഹചര്യം കൂടുതൽ വഷളായിരിക്കുന്നത്.
യു.എ.ഇ പിന്തുണയുള്ള വിഭജനവാദികളോട് പിന്മാറാന് ആവശ്യപ്പെട്ടെങ്കിലും ഇതു ഭാഗികമായാണ് നടപ്പായത്. ഏദന്‍ വിമാനത്താവളമുള്‍പ്പെടെ തെക്കന്‍ വിഭജനവാദികളുടെ നിയന്ത്രണത്തിലാണ്. 1990ന് മുേമ്പയുള്ളത് പോലെ തെക്കന്‍ യമന്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യക്കാരാണ് വിഭജനവാദക്കാര്. ഇവര്‍ കൂടുതല്‍ പ്രവിശ്യകള്‍ പിടിച്ചെടുത്തു തുടങ്ങിയതോടെയാണ് യു.എ.ഇയും സൗദിയും വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ട് വെച്ചത്. പ്രശ്ന പരിഹാരത്തിന് ശ്രമം കാണാനുള്ള നീക്കത്തിലാണ് യു.എന്‍. ഹൂതികളുമായുള്ള സമാധാന ചര്‍ച്ച യു.എന്നിന് തുടങ്ങാന്‍ താല്പര്യമുണ്ട്. ഇതു സാധ്യമാക്കാന്‍ ആദ്യം വിഭജനവാദികളുമായി ചര്‍ച്ച വേണം. ഇതിനു മുന്നോടിയായാണ് വെടിനിര്‍ത്തല്‍ നിര്‍ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.