ജിദ്ദ: ഹജ്ജ് തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കിയ സൗദി ഭരണ കൂടം അഭിനന്ദനമ ർഹിക്കുന്നുവെന്ന് ഇന്ത്യൻ ഹജ്ജ് സൗഹൃദ സംഘം തലവൻ ആർക്കോട്ട് പ്രിൻസ് നവാബ് മുഹമ ്മദ് അബ്ദുൽ അലി പറഞ്ഞു. ഇന്ത്യയുമായി വളരെ കാലത്തെ സൗഹൃദം സൗദിക്കുണ്ട്. ഇരുരാജ്യങ ്ങൾക്കിടയിൽ ഉഭയകക്ഷി ബന്ധം അടുത്തിടെ കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട്. ബന്ധം കൂടുതൽ ശക്തമാകെട്ടയെന്ന് ആശിക്കുന്നു.
ആർക്കോട്ട് നവാബുമാർക്ക് മക്കയും മദീനയുമായി നല്ല ബന്ധമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് കഅ്ബയിലേക്ക് വെള്ളികൊണ്ടുള്ള കോണി, വിരിപ്പ്, റാന്തൽ വിളക്ക് എന്നിവ നൽകിയിരുന്നു. അതിപ്പോഴും മക്കാ മ്യൂസിയത്തിലുണ്ട്. തെക്കനേഷ്യയിൽനിന്ന് ഹജ്ജിനെത്തുന്നവർക്ക് താമസിക്കാൻ മക്കയിൽ ഹറമിനടുത്ത് സ്ഥലം വാങ്ങി കെട്ടിടം (റുബാത്) നിർമിക്കുകയും ചെയ്തിരുന്നു. ആർക്കോട്ട് റുബാത് എന്ന് പേരിൽ ഗേറ്റ് നമ്പർ ഒന്നിനടുത്തുണ്ടായിരുന്ന കെട്ടിടം 1986 ലാണ് പൊളിച്ചു നീക്കിയത്.
നഷ്ടപരിഹാര തുക ഉപയോഗിച്ച് പകരം കെട്ടിടം 1989 ൽ അജിയാദിൽ വാങ്ങി. തമിഴ്നാട്ടിൽ നിന്നുള്ള 129 ഹജ്ജ് തീർഥാടകർ കെട്ടിടത്തിൽ താമസിക്കുന്നുണ്ട്. എല്ലാ സൗകര്യവുമടങ്ങിയ കെട്ടിടം കോൺസൽ ജനറൽ സന്ദർശിക്കുകയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ അംബാസഡറുടെയും കോൺസൽ ജനറലുടെയും മേൽനോട്ടത്തിൽ ഇന്ത്യൻ ഹജ്ജ് തീർഥാടകർക്ക് ഇത്തവണ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയത്. അസീസിയിലും മിനയിലും അറഫയിലും ഒരുക്കിയ സേവനങ്ങൾ നേരിട്ടു കാണാൻ അവസരം ലഭിച്ചു. ഇന്ത്യൻ ഹജ്ജ് സൗഹൃദ സംഘത്തിെൻറ ലീഡറാകാൻ തന്നെ തെരഞ്ഞെടുത്ത േകന്ദ്ര സർക്കാറിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.