ജുബൈൽ: വാഹനം നിർത്തി പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മരം കടപുഴകി മലയാളിയുടെ കാ റിനു മുകളിൽ വീണു. ജുബൈൽ ദിന ആശുപത്രിക്കു സമീപം നജ്ല സൂപ്പർ മാർക്കറ്റിനു മുന്നിലാ യിരുന്നു അപകടം. ചെങ്ങന്നൂർ സ്വദേശിയും അൽതക്വിബ് കമ്പനിയിലെ മറൈൻ ടെക്നീഷ്യനുമായ ബിനുവിെൻറ കാറിനു മുകളിലാണ് മരം വീണത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിനായി വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങി നിമിഷങ്ങൾക്കുള്ളിൽ വൻശബ്ദത്തോടെ വൃക്ഷം വേരോടെ പിഴുത് ബിനുവിെൻറ കാറിനു മുകളിൽ പതിക്കുകയായിരുന്നു.
ഡ്രൈവിങ് സീറ്റിെൻറ ഭാഗത്താണ് മരം വീണത്. സദാ തിരക്കുള്ള വഴിയിൽ ഈ സമയം വാഹനങ്ങളും കാൽനടക്കാരും ഉണ്ടായിരുന്നില്ല എന്നതും ദുരന്തത്തിെൻറ വ്യാപ്തി കുറച്ചു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ വലിയ ആപത്തിൽനിന്ന് രക്ഷപ്പെട്ട അമ്പരപ്പിലായിരുന്നു ബിനു കുറെ സമയം. പിന്നീട് വിവരം അറിഞ്ഞു സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തി ഔദ്യോഗിക നടപടികൾക്ക് നേതൃത്വം നൽകി. മരം മുറിച്ചുമാറ്റി വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുംവരെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.