ജിദ്ദ: മക്ക, മശാഇർ എന്നിവിടങ്ങളിൽ അതിവേഗ ഇൻറർെനറ്റ് സംവിധാനം ‘ഫൈവ് ജി’ നെറ്റ്വർക് ലഭ്യമാവും. മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ജിദ്ദ ഗവർണറേറ്റ് ആസ്ഥാനത്ത് ടെലി കമ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എൻജി. അബ്ദുല്ല അല്‍ സവാഹയുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഹജ്ജ് വേളയിൽ തീർഥാടകർക്ക് മികച്ച സേവനം നൽകുകയാണ് ലക്ഷ്യം. അതോടൊപ്പം തീർഥാടകരുടെ സേവനത്തിനായി വിവിധ ആപ്പുകളും പോർട്ടലുകളുമൊരുക്കുന്ന രണ്ടാംഘട്ട സ്മാർട്ട് ഹജ്ജ് പദ്ധതിയുടെ ഭാഗംകൂടിയാണിത്.
ഫൈവ് ജി പദ്ധതി ഉദ്ഘാടനം ചെയ്യാനായത് ഏറെ സന്തോഷിപ്പിക്കുന്നതായി മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ പറഞ്ഞു. ഇതുപോലുള്ള സേവനങ്ങൾ ഹജ്ജ് തീർഥാടകർക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുമെന്നും മക്ക ഗവർണർ പറഞ്ഞു. ഹജ്ജ് ഒരുക്കങ്ങൾ ടെലി കമ്യൂണിക്കേഷൻ മന്ത്രി വിശദീകരിച്ചു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അദ്ദേഹം പറഞ്ഞു. മക്കയിലും മശാഇറിലുമുള്ള 37 സ്റ്റേഷനുകൾ നവീകരിച്ചാണ് ഫോർ ജി സേവനത്തോടൊപ്പം ഫൈവ് ജി സേവനംകൂടി ഒരുക്കിയത്.
തീർഥാടകർക്ക് ആശയവിനിമയത്തിന് അതിവേഗവും പ്രവർത്തന ക്ഷമതയും ഇതുവഴി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയത്തിെൻറ തയാറെടുപ്പുകളും ഈ വര്‍ഷത്തെ ഹജ്ജ് സീസണിലെ പുതിയ പദ്ധതികളുമടങ്ങുന്ന റിപ്പോര്‍ട്ട് മന്ത്രി ഗവർണര്‍ക്ക് സമര്‍പ്പിച്ചു.കഴിഞ്ഞ വര്‍ഷത്തെ ഹജ്ജ് സീസണില്‍ മന്ത്രാലയം നടപ്പാക്കിയ വിവിധ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണമാണ് സ്മാര്‍ട്ട് ഹജ്ജ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.