ജുബൈൽ: മാലിന്യശേഖരത്തിൽ തീപിടിച്ചതിനെ തുടർന്ന് ജുബൈലിൽ വൻ അഗ്നിബാധ. ജുബൈൽ അര ീഫി ഏരിയക്ക് സമീപം തിങ്കളാഴ്ച വൈകീട്ടോടെയാണ് തീപിടിത്തമുണ്ടായത്. എ.വൈ.ടി.ബി ക്യാമ്പിനും പെട്രോൾ പമ്പിനും ഇടയിലെ ഒഴിഞ്ഞ പ്രദേശത്തായിരുന്നു തീപിടിത്തം. ആളപായമില്ല. മാലിന്യത്തിൽ എങ്ങനെ തീപിടിത്തമുണ്ടായി എന്നതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വളരെവേഗം തീയും പുകയും പരിസരമാകെ നിറയുകയായിരുന്നു.
ധാരാളം ഫാക്ടറികൾ പ്രവർത്തിക്കുന്ന മേഖലയായതിനാൽ ആശങ്ക പരന്നിരുന്നു. എന്നാൽ, സിവിൽ ഡിഫെൻസും മറ്റു അധികൃതരും എത്തി തീ പടരുന്നത് തടഞ്ഞു. കറുത്ത പുക വാനോളം ഉയർന്നത് ജുബൈൽ നഗരത്തിൽ വരെ ദൃശ്യമായിരുന്നു. അത്യുഷ്ണമാവാം തീപിടിത്തത്തിനു കാരണമായതെന്നും പറയപ്പെടുന്നു. പരിസരപ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിയ ശേഷം ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയാണ് സിവിൽ ഡിഫൻസ് പ്രവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.