മക്ക: ഹാജിമാർ മക്കയിലെത്തിത്തുടങ്ങിയതോടെ കെ.എം. സി.സി വനിത വളൻറിയർമാരും സേവന രം ഗത്ത് സജീവമായി. കാക്കിയയിലെ ഹൗസ് കയർ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വനിത വളൻറ ിയർ മീറ്റ് മക്ക കെ.എം.സി.സി പ്രസിഡൻറ് കുഞ്ഞി മോന് കാക്കിയ ഉദ്ഘാടനം ചെയ്തു. വി.ഫാത്തിമ ജന്ന ക്ലാസ് എടുത്തു, സൗദി നാഷനൽ ഹജ്ജ്സെൽ ജനറൽ കൺവീനർ മുജീബ്പുക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ഹംസ മണ്ണാ൪മല, നാസർ കിൻസാറ, മുസ്തഫ പട്ടാമ്പി, കുഞ്ഞാപ്പ പുക്കോട്ടൂർ, മുഹമ്മദ് ഷാ, മൊയ്തിൻകുട്ടി കോഡൂർ, സുഹ്റ മൊയ്തീൻകുട്ടി, സുബൈദ മുബാറക്ക്, സുലൈഖ അബ്ദുൽ നാസർ, സെയ്ഫുന്നിസ അബ്ദു റഹിമാൻ എന്നിവർ സംസാരിച്ചു. മക്ക കെ. എം.സി. സി ട്രഷറർ സുലൈമാൻ മാളിയേക്കൽ സ്വാഗതവും ഹംസസലാം നന്ദിയും പറഞ്ഞു.
വനിത വളൻറിയർ അംഗങ്ങൾ വഴി തെറ്റുന്ന ഹാജിമാർക്ക് വഴി കാണിച്ചു കൊടുക്കൽ, പ്രായം ചെന്ന ഹജ്ജുമ്മമാരെ ഉംറ ചെയ്യാൻ സഹായിക്കൽ, രോഗികളായ ഹാജിമാർക്ക് സഹായങ്ങൾ, ഭക്ഷണ വിതരണം, ആശുപത്രിയിൽ രോഗികൾക്കു കൂട്ടിരിക്കൽ തുടങ്ങിയ സേവനങ്ങളിലാണ് കെ.എം.സി.സി വനിത വളൻറിയർമാർ പ്രവർത്തിക്കുക. ഹജ്ജ് സെല്‍ ചെയർമാനായി സുഹ്റാ മൊയ്തീന് കുട്ടി, കണ്‍വീനറായി സുബൈദ മുബാറക്, വളൻറിയർ ക്യാപ്റ്റനായി സുലൈഖാ അബ്ദുന്നാസർ, ചീഫ് കോ ഒാർഡിനേറ്ററായി സെയ്ഫുന്നിസ അബ്ദുൽ മജീദ്, റനാ ഫാത്തിമ, ഫാത്തിമ റഷിൻ (ഹറം കാറ്റഗറി) ഫാത്തിമ ജന്ന, ജാസ്മിൻ (അസീസിയ കാറ്റഗറി) സമീന ബഷീർ, ഹിബ ബഷീർ (സംസം, മെഡിക്കൽവിങ്) മീനാബീഗം (സംസ്ഥാനങ്ങളുടെ കോഒാഡിനേറ്റർ ജിൻസിയ്യ, ഫാത്തിമ അബ്ദുല്ല, റുഖിയ്യ മുസ്സ (സ്വീകരണം) സെയ്ഫുന്നിസ അബ്ദുറഹിമാൻ, ബീവിനൗഷാദ്, ഫെബി മുബാറക്ക് (ഭക്ഷണ വിതരണം), സഫ അബ്ദുന്നാസർ (വിദ്യാർഥി കോഒാഡിനേറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.