യു.​എം. ഹു​സൈ​ൻ മ​ല​പ്പു​റം സെ​ക്ര​ട്ട​റി

ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല

ക​മ്മി​റ്റി

എ​യ​ർ ഇ​ന്ത്യ​യു​ടെ ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണം

ഇ​റാ​ൻ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തെ​ത്തു​ട​ർ​ന്ന് വി​മാ​ന ഇ​ന്ധ​ന​വി​ല വ​ർ​ധി​ച്ചെ​ന്ന ന്യാ​യം പ​റ​ഞ്ഞ് എ​യ​ർ ഇ​ന്ത്യ ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് തീ​രു​മാ​നം സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ളു​ടെ യാ​ത്ര ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ആ​ഭ്യ​ന്ത​ര-​അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന സ​ർ​വo​സു​ക​ളി​ൽ ഘ​ട്ടം​ഘ​ട്ട​മാ​യി സ​ർ​ചാ​ർ​ജ് ന​ട​പ്പാ​ക്കാ​നു​ള്ള ഈ ​തീ​രു​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് പി​ൻ​വ​ലി​ക്ക​ണം. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ തു​ച്ഛ ശ​മ്പ​ള​ത്തി​ന് ജോ​ലി ചെ​യ്യു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കി​ലു​ണ്ടാ​കു​ന്ന ചെ​റി​യ വ​ർ​ധ​ന പോ​ലും താ​ങ്ങാ​വു​ന്ന​തി​ല​പ്പു​റ​മാ​ണ്.

ഇ​ന്ധ​ന സ​ർ​ചാ​ർ​ജ് എ​ന്ന പേ​രി​ൽ അ​ധി​ക തു​ക ഈ​ടാ​ക്കു​ന്ന​ത് വി​മാ​ന​യാ​ത്ര കൂ​ടു​ത​ൽ ചെ​ല​വേ​റി​യ​താ​ക്കും. ഇ​ത് കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്കാ​നും അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി നാ​ട്ടി​ൽ പോ​കാ​നും പ്ര​വാ​സി​ക​ൾ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ യു​ദ്ധ​പ്ര​തീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, 2026 മാ​ർ​ച്ച് തു​ട​ക്ക​ത്തി​ൽ ഏ​വി​യേ​ഷ​ൻ ട​ർ​ബൈ​ൻ ഇ​ന്ധ​ന​മാ​യ എ.​ടി.​എ​ഫ്​ (ഏ​വി​യേ​ഷ​ൻ ട​ർ​ബൈ​ൻ ഫ്യൂ​വ​ൽ) വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന​വാ​ണ് സ​ർ​ചാ​ർ​ജി​ന് കാ​ര​ണ​മാ​യി എ​യ​ർ ഇ​ന്ത്യ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. എ​ന്നാ​ൽ ഈ ​വാ​ദം പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ആ​ഗോ​ള വി​പ​ണി​യി​ലെ ചാ​ഞ്ചാ​ട്ട​ങ്ങ​ളു​ടെ ഭാ​രം മു​ഴു​വ​ൻ സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​രു​ടെ ത​ല​യി​ൽ കെ​ട്ടി​വെ​ക്കു​ന്ന​ത് നീ​തി​യ​ല്ല.

വി​ദേ​ശ​ത്ത് ക​ഠി​നാ​ധ്വാ​നം ചെ​യ്ത് നാ​ടി​െൻറ സാ​മ്പ​ത്തി​ക ഭ​ദ്ര​ത ഉ​റ​പ്പാ​ക്കു​ന്ന പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​ഭാ​രം ല​ഘൂ​ക​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കേ​ണ്ട​ത്. മ​റി​ച്ച്, സ​ർ​ചാ​ർ​ജു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി അ​വ​രെ വീ​ണ്ടും ബു​ദ്ധി​മു​ട്ടി​ക്കു​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. വി​ദേ​ശ​ത്തു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മം മു​ൻ​നി​ർ​ത്തി, എ​യ​ർ ഇ​ന്ത്യ​യു​ടെ ഈ ​വി​വേ​ച​ന​പ​ര​മാ​യ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കു​ന്ന ഈ ​നീ​ക്ക​ത്തി​ൽ​നി​ന്ന് അ​ധി​കൃ​ത​ർ പി​ന്തി​രി​യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

Tags:    
News Summary - Air India's fuel surcharge decision should be withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.