സൗദി അറേബ്യയിൽ കണ്ടെയ്‌നർ ട്രെയിൻ സർവീസുകൾ വ്യാപിപ്പിക്കുന്നു: ഗതാഗത അതോറിറ്റി അനുമതി നൽകി

റിയാദ്: രാജ്യത്തെ തുറമുഖങ്ങളും ചരക്ക് നീക്ക കേന്ദ്രങ്ങളും തമ്മിലുള്ള ലോജിസ്​റ്റിക് ബന്ധം ശക്തമാക്കുന്നതി​െൻറ ഭാഗമായി, സൗദി അറേബ്യൻ റെയിൽവേയ്ക്ക് (സാർ) കൂടുതൽ സ്​റ്റേഷനുകളിലേക്ക് കണ്ടെയ്‌നർ ട്രെയിൻ സർവീസുകൾ നടത്താൻ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അനുമതി നൽകി.

രാജ്യത്തെ വിവിധ മേഖലകൾക്കും അയൽരാജ്യങ്ങൾക്കും ഇടയിലുള്ള ചരക്ക് നീക്കം കൂടുതൽ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന നീക്കം. മേഖലയിലെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്ത് ലോജിസ്​റ്റിക് മേഖലയെ കൂടുതൽ കരുത്തുറ്റതാക്കാനും റെയിൽവേ ശൃംഖലയുടെ സജ്ജീകരണം വർദ്ധിപ്പിക്കാനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്. സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും ഉയർന്ന മുൻഗണന നൽകിക്കൊണ്ടായിരിക്കും ഈ വിപുലീകരണം നടപ്പാക്കുക.

നിലവിൽ പ്രതിദിനം 2500-ലധികം സ്​റ്റാൻഡേർഡ് കണ്ടെയ്‌നറുകളാണ് റെയിൽവേ വഴി കൊണ്ടുപോകുന്നത്. പുതിയ അനുമതി ലഭിച്ചതോടെ ചരക്ക് നീക്കത്തി​െൻറ അളവ് വർദ്ധിപ്പിക്കാൻ സാധിക്കും. ഇത് ആഭ്യന്തര വിപണികളെയും ജി.സി.സി വിപണികളെയും ഒരുപോലെ പിന്തുണയ്ക്കുകയും ആഗോള വിതരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കാൻ സഹായിക്കുകയും ചെയ്യും.

Tags:    
News Summary - Container train services expanding in Saudi Arabia: Transport Authority gives approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.