ജിദ്ദ: അമേരിക്കയിലെ ലാസ് വെഗാസിൽ നടക്കുന്ന വനിത ബൗളിങ് ചാമ്പ്യൻഷിപ്പിൽ ആറ് അത ്ലറ്റുകളെ അയക്കാൻ സൗദി ഒരുങ്ങുന്നു. ആദ്യമായാണ് അന്താരാഷ്ട്ര ബൗളിങ് ചാമ്പ്യൻഷിപ്പിൽ സൗദി ടീം പെങ്കടുക്കുന്നത്. ആഗസ്റ്റ് 22 മുതൽ 30 വരെ നടക്കുന്ന മത്സരത്തിൽ ലോകത്തെ പ്രമുഖ താരങ്ങൾക്കെതിരെ സൗദിയിലെ അൽ ഖോബാറിൽനിന്നുള്ള മറിയം ദോസരി, മശാഇൽ അൽ അബ്ദുൽ വാഹിദ്, ഗാദ നമിർ, റിയാദിൽനിന്നുള്ള അമാനി അൽഗാമിദി, ജിദ്ദയിൽനിന്നുള്ള ഹദീൽ എന്നിവർ മത്സരിക്കും.
ഇൗജിപ്ഷ്യൻ പരിശീലകയായ സാറ ജമാലും പെങ്കടുക്കും. വിഷൻ 2030 ലക്ഷ്യമിട്ട് സ്പോർട്സ് രംഗത്തെ സൗദി വനിതകളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കുന്നതെന്ന് സൗദി ബൗളിങ് ഫെഡറേഷൻ മേധാവി ബദ്ർ ആലുശൈഖ് വ്യക്തമാക്കി. നേരത്തെ വനിതകൾക്കായി നടന്ന മൂന്ന് പ്രാദേശിക മത്സരത്തിൽ വനിത അത്ലറ്റുകൾ പങ്കാളികളായിട്ടുണ്ട്. രണ്ടെണ്ണം സൗദിയിലും ഒന്ന് ഇൗജിപ്തിലും വെച്ചായിരുന്നു. സ്പോർട്സ് രംഗത്തെ കഴിവുകൾ വികസിക്കുന്നതോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ സൗദി വനിതകൾക്ക് പെങ്കടുക്കാനാവുമെന്നും സൗദി ബൗളിങ് ഫെഡറേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.