മദീന: സൗദി റെഡ്ക്രസൻറിെൻറ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിസ്പെൻസറി 34ാം ഗേറ്റിന രികെയുണ്ട്. അഞ്ചാം ഗേറ്റിനടുത്ത് അത്യാഹിത വിഭാഗങ്ങളടക്കം സജ്ജീകരിച്ച അൽ ഷാഫി ക്ല ിനിക്കുമുണ്ട്.
ഇന്ത്യൻ ഹജ്ജ് മിഷൻ ഹാജിമാർക്കായി നാലു ഡിസ്പൻസറികൾ സജ്ജമാണ്. ആറാം നമ്പർ ഗേറ്റ് വഴി പോയൽ ബിലാൽ മസ്ജിദിനടുത്തും ഒമ്പതാം ഗേറ്റിനടുത്തും ഇന്ത്യക്കാർക്കുള്ള ഡിസ്പെൻസറിയുണ്ട്. 28ാം ഗേറ്റ് മേഖലയിലാണ് ഇന്ത്യൻ പിൽഗ്രിംസ് ഫോറം മെയിൻ ഒാഫിസ്. അതിനോട് ചേർന്ന് വിപുലമായ ആശുപത്രി സൗകര്യമുണ്ട്.
നടക്കാൻ പ്രയാസമുള്ളവർക്ക് രേഖ കാട്ടിയാൽ 27ാം ഗേറ്റിനടുത്ത്ുനിന്ന് വീൽ ചെയർ കിട്ടും. കൂടെയുള്ള കുട്ടികളെ കാണാതായാൽ 34ാം ഗേറ്റിനടുത്ത് ‘ചിൽഡ്രൻസ് ലോസിങ് കൗണ്ടറു’ണ്ട്. അവിടെ റിപ്പോർട്ട് ചെയ്താൽ അവർ കുട്ടികളെ അന്വേഷിച്ച് കണ്ടുപിടിക്കും. വിലപിടിച്ച സാധനങ്ങൾ നഷ്ടപ്പെട്ടാൽ ഒന്നാം ഗേറ്റിനരികെ കൗണ്ടറിൽ പരാതി പറയാം. 21ാം ഗേറ്റിന് സമീപവും ഒന്നാം നമ്പർ ബാത്റൂമിന് സമീപവും ഇൻഫർമേഷൻ സെൻററുകളുണ്ട്. വഴിതെറ്റുന്നവർ ഇൗ സെൻററുകളെ സമീപിച്ചാൽ മതി.
അത്യാധുനിക ദിശാബോർഡുകൾ ഹറമിെൻറ വിവിധ ഭാഗങ്ങളിലൊരുക്കിയിട്ടുണ്ട്. വിവിധ ഭാഷകളിൽ അതിൽ നിർദേശങ്ങൾ ലഭ്യമാണ്. ആറ് ലഗേജ് സൂക്ഷിപ്പുകേന്ദ്രങ്ങൾ ഹറം മുറ്റത്തൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.