ജിദ്ദ: സീസൺ ജിദ്ദ ഫെസ്റ്റിവലിൽ കുട്ടികളെ ആകർഷിക്കാൻ പുതുമയാർന്ന പരിപാടികൾ. കാ ർട്ടൂൺഷോ, വാട്ടർ പാർക്ക്, വൈജ്ഞാനിക വിനോദ പ്രദർശനങ്ങൾ, ഗെയിമുകളിലൂടെയും അറിയ പ്പെടുന്ന വ്യക്തികളുടെ തത്സമയ പരിപാടികളിലൂടെയും കുട്ടികളുടെ ഭാവനകൾ ഉണർത്തുന്ന പരിപാടികൾ, നർമവും സസ്പെൻസും നിറഞ്ഞ സാഹസിക പരിപാടികൾ, പെയിൻറിങ് തുടങ്ങിയവയാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. ജിദ്ദക്കകത്തും പുറത്തുമുള്ള നിരവധി പേരാണ് കുട്ടികളുമായി പരിപാടികൾ കാണാനെത്തുന്നത്.
മുതിർന്നവർക്കും കുട്ടികൾക്കുമെല്ലാം ഉൾക്കൊള്ളാനും ആസ്വദിക്കാനും കഴിയുന്ന പരിപാടികളും പ്രദർശനങ്ങളുമായി രണ്ടാഴ്ച മുമ്പാണ് സീസൺ ജിദ്ദ പരിപാടികൾക്ക് തുടക്കമിട്ടത്. ലോകത്തെ ഏറ്റവും ജനപ്രിയ ടൂറിസ്റ്റ് രാജ്യങ്ങളിലൊന്നായി സൗദി അറേബ്യയെ മാറ്റുന്നതിെൻറ ഭാഗമായാണ് പരിപാടികൾ.
അതോടൊപ്പം ദേശീയ സമ്പദ്വ്യവസ്ഥയെ സമ്പന്നമാക്കുകയും യുവാക്കളെ ശാക്തീകരിക്കുകയും തൊഴിലവസരങ്ങൾ നൽകുകയും സൗദി വിപണിയിലേക്ക് കൂടുതൽ അന്താരാഷ്ട്ര കമ്പനികളെ ആകർഷിക്കുകയുമടക്കമുള്ളവ പരിപാടിയുടെ ലക്ഷ്യങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.