ജിദ്ദ: യമനിലെ വിമതസൈന്യമായ ഹൂതികൾ സൗദി അറേബ്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളും ജന വാസമേഖലയും ലക്ഷ്യംവെച്ചുള്ള ആക്രമണം തുടരുന്നു. ജീസാനിലെ കടൽജല ശുദ്ധീകരണ കേന് ദ്രത്തിനു നേരെയാണ് ഏറ്റവുമൊടുവിൽ ക്രൂയിസ് മിസൈലാക്രമണം നടന്നത്. എന്നാൽ, പ്ലാൻറ ിനുസമീപം മിസൈൽ വീണു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് സഖ്യസേന മേധാവി കേണൽ തുർക്കി അൽ മാലികി പറഞ്ഞു.
ആക്രമണം നടത്തിയതായി ഹൂതികളും സ്ഥിരീകരിച്ചു. ആക്രമണത്തിനുപയോഗിച്ച മിസൈല്‍ സഖ്യസേന പരിശോധിച്ചുവരുകയാണ്. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ഇനിയും ആക്രമണം നടത്തുമെന്ന് ഹൂതികള്‍ ഭീഷണി മുഴക്കി. ഒരാഴ്ചയിലധികമായി തുടർച്ചയായി സൗദിക്കുനേരെ മിസൈലുകളും ഡ്രോണുകളും അയച്ചുെകാണ്ടിരിക്കുകയാണ് യമനിലെ ഹൂതികൾ. ഇറാൻ ഹൂതികൾക്ക് പുതിയ തരം ആയുധങ്ങൾ നൽകുകയാെണന്ന് സഖ്യസേന കുറ്റപ്പെടുത്തി. യുദ്ധ കുറ്റകൃത്യമാണ് ഹൂതികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് കേണൽ തുർക്കി അൽമാലികി പറഞ്ഞു.
അതിനിടെ സൗദിക്കുനേരെ ഹൂതികൾ നടത്തുന്ന ആക്രമണത്തിെൻറ വിശദാംശങ്ങള്‍ വൈറ്റ് ഹൗസ് അമേരിക്കന്‍ പ്രസിഡൻറിനെ അറിയിച്ചു. ഹൂതി ആക്രമണത്തെക്കുറിച്ച് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിന് വിവരണം നല്‍കിയതായി വൈറ്റ് ഹൗസ് അറിയിച്ചു. സൗദി അറേബ്യ നേതൃത്വംനൽകുന്ന അറബ് സഖ്യസേനക്ക് വിദഗ്ധ സഹായം നൽകുന്നത് അമേരിക്കന്‍ സൈന്യമാണ്. ആക്രമണം തുടരുന്ന സാഹചര്യത്തിൽ വിഷയത്തിൽ അമേരിക്കൻ ഇടപെടൽ വരുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.