?????? ????? ????? ????

ശ്രീലങ്കൻ കുടുംബത്തിന്​ സൗദിയിൽ നിന്ന്​ 1.8 ലക്ഷം റിയാൽ

റിയാദ്: സൗദിയിൽ അഞ്ചുവർഷം മുമ്പ്​ വാഹനാപകടത്തിൽ മരിച്ച ശ്രീലങ്കൻ സ്വദേശിയ​ുടെ കുടുംബത്തിന്​ വൻതുകയുടെ നഷ്​ ടപരിഹാരം. റിയാദിൽ നിന്ന്​ 200 കിലോമീറ്ററകലെ ഹുത്ത സുദൈറിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കൊളംബോ പൊട്ടുവിലിൽ റോഡ്​ സ്വദേശി ഇബ്രാ ലെബ്ബ ഫസീലാണ്​ (23) മരിച്ചത്​. ഇയാളുടെ അനന്തരാവകാശികൾക്ക്​ 1.8 ലക്ഷം റിയാലാണ്​ നഷ്​ടപരിഹാരമായി സൗദി ശരീഅഃ കോടതി മുഖേനെ ലഭിച്ചത്. 2014ൽ ഏപ്രിൽ രണ്ടിന് നേപ്പാളുകാരനായ ഡ്രൈവറോടൊപ്പം സഞ്ചരിക്കുമ്പോർ വാഹനം മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ മരണപ്പെടുകയായിരുന്നു.

മലയാളി സാമൂഹിക പ്രവർത്തക​​െൻറ ഇടപെടലാണ്​ കേസ്​ നടപടികൾ വേഗത്തിലാക്കാനും നഷ്​ടപരിഹാരം ലഭ്യമാക്കാനും സഹായിച്ചത്​. ഫസീലി​​െൻറ വിയോഗത്താൽ കഷ്​ടത അനുഭവിക്കുന്ന പിതാവും മാതാവും ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്ന നിർധന കുടുംബത്തിന് 80 ലക്ഷത്തിലേറെ ശ്രീലങ്കൻ രൂപ ലഭ്യമായത് ഏറെ ആശ്വാസകരമായി. ഫസീലി​​െൻറ ഖത്തറിലുളള ബന്ധു ആറ് മാസം മുമ്പാണ് റിയാദിലെ ന്യൂ ഏജ് ഇന്ത്യാ സംസ്കാരിക വേദിയുടെ ജീവകാരുണ്യ പ്രവർത്തകൻ എം. സാലി പൊറായിയുടെ സഹായം തേടിയത്.

മലയാളിയായ ത​​െൻറ സുഹൃത്ത്​ പറിഞ്ഞത്​ അനുസരിച്ച്​ ഫേസ്​ബുക്കിലൂടെയാണ്​ ആ ബന്ധു സാലിയെ ബന്ധപ്പെട്ടത്​. നാലര വർഷം കഴിഞ്ഞിട്ടും നഷ്​ടപരിഹാരം കിട്ടാതായതിനെ തുടർന്നാണ്​ അവർ സാലിയുടെ സഹായം തേടിയത്​. തുടർന്ന്​ ആറുമാസത്തി​​െൻറ ശ്രമഫലമായാണ്​ കോടതി വിധിച്ച തുക കുടുംബത്തിന്​ കിട്ടാൻ ഇടയായത്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.