വിദേശികൾ സഞ്ചരിച്ച ബസ്​ മറിഞ്ഞ്​ എട്ട്​ മരണം

ഖ​​​സീം: വിദേശി തൊഴിലാളികൾ സഞ്ചരിച്ച ബസ്​ മറിഞ്ഞ്​ എട്ട്​ മരണം. 10​ പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. റിയാദ്​ പ്രവിശ്യയിൽ ഖസീം ഭാഗ​ത്തേക്ക്​ പോകുന്ന ഉഷൈ​ഖർ റോഡിലാണ്​ അപകടം​. മരിച്ചവരും പരിക്കേറ്റവരും ഏത്​ രാജ്യക്കാരാണെന്ന്​ വ്യക്​തമായിട്ടില്ല. അപകട വിവരമറിഞ്ഞ ഉടനെ ഏഴ്​ യൂനിറ്റ്​ ആംബുലൻസുകൾ സ്​ഥലത്തേക്ക്​ തിരിച്ചിരുന്നതായി റിയാദ്​ മേഖല റെഡ്​ക്രസൻറ്​ വക്​താവ്​ അബ്​ദുല്ല അൽമുറൈബസ്​ പറഞ്ഞു.

എട്ട്​ പേർക്ക്​ അപകടത്തിൽ മരിച്ചിട്ടുണ്ട്​. മൂന്ന്​ പേരുടെ നില ഗുരുതരമാണ്​. നാല്​ പേരുടേത്​ ഗുരുതരമല്ല. മൂന്ന്​ പേർക്ക്​ നിസാര പരിക്കാണേറ്റതെന്നും മുഴുവനാളുകളെയും പ്രാഥമിക ശുശ്രൂഷക്ക്​ ശേഷം ശഖ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റെഡ്​ക്രസൻറ്​ വക്​താവ്​ പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.