ദവാദ്മി കെ.എം.സി.സി ക്രിക്കറ്റ് ടൂർണമെൻറിൽ ജേതാക്കളായ റോയൽസ് ദവാദ്മി ടീം ട്രോഫിയുമായി
ദവാദ്മി: പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ദവാദ്മി കെ.എം.സി.സി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻറ് ആവേശകരമായി സമാപിച്ചു. പ്രവാസികൾക്കിടയിൽ സൗഹൃദവും ആവേശവും പകർന്ന മത്സരങ്ങളിൽ നിരവധി ടീമുകൾ മാറ്റുരച്ചു.
വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ റോയൽസ് ദവാദ്മി ജേതാക്കളായി. ആസാദ് ഇലവൻ റണ്ണേഴ്സ് കപ്പിന് അർഹരായി. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് റഊഫ് ഹുദവി ടൂർണമെൻറിെൻറ ഉദ്ഘാടനം നിർവഹിച്ചു. പെരുന്നാൾ ദിനത്തിൽ പ്രവാസികൾക്ക് ഒത്തുചേരാനും മാനസിക ഉല്ലാസത്തിനുമുള്ള മികച്ച അവസരമായി ഈ കായിക മാമാങ്കം മാറി.
കോഓഡിനേറ്റർമാരായ ഷാക്കിർ, ഷെഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് ടൂർണമെൻറ് ചിട്ടയായ രീതിയിൽ സംഘടിപ്പിച്ചത്. വിജയികൾക്കും റണ്ണേഴ്സ് കപ്പിനുമുള്ള ട്രോഫികൾ ഏരിയ കമ്മിറ്റി ഭാരവാഹികൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സൈനുദ്ദീൻ ചമ്രവട്ടം ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വരും വർഷങ്ങളിലും സമാനമായ രീതിയിലുള്ള കായിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.