റ​മ​ദാ​ൻ രാ​വു​ക​ളി​ൽ ജി​ദ്ദ ച​രി​ത്ര​മേ​ഖ​ല​യി​ൽ എ​ത്തി​യ സ​ന്ദ​ർ​ശ​ക​ർ

ജി​ദ്ദ ച​രി​ത്ര​മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം; റ​മ​ദാ​നി​ലെ​ത്തി​യ​ത് 40 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ

ജി​ദ്ദ: ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​ൻ മാ​സ​ത്തി​ൽ ജി​ദ്ദ ച​രി​ത്ര​മേ​ഖ​ല സ​ന്ദ​ർ​ശി​ച്ച​ത് 40 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ. സ്വ​ദേ​ശി​ക​ൾ, വി​ദേ​ശി​ക​ൾ, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​ന്ദ​ർ​ശ​ക​രു​ടെ ഈ ​വ​ൻ പ​ങ്കാ​ളി​ത്തം മേ​ഖ​ല​യി​ലെ ച​രി​ത്ര​ത്തി​ലെ ത​ന്നെ റെ​ക്കോ​ർ​ഡ് വ​ർ​ധ​ന​വാ​ണ്.

പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും ഒ​ത്തു​ചേ​രു​ന്ന ഒ​രു ആ​ഗോ​ള ടൂ​റി​സ്​​റ്റ്​ ല​ക്ഷ്യ​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ ജി​ദ്ദ ച​രി​ത്ര​മേ​ഖ​ല​യു​ടെ വ​ള​ർ​ന്നു​വ​രു​ന്ന പ​ദ​വി​യെ​യാ​ണ് ഈ ​നേ​ട്ടം അ​ടി​വ​ര​യി​ടു​ന്ന​ത്.


റ​മ​ദാ​നി​ലു​ട​നീ​ളം ച​രി​ത്ര​മേ​ഖ​ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ര​യ​ധി​കം സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. പൈ​തൃ​ക പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, ജ​ന​പ്രി​യ വി​പ​ണി​ക​ൾ, പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ സൗ​ദി അ​റേ​ബ്യ​യു​ടെ സാം​സ്കാ​രി​ക സ​മ്പ​ന്ന​ത​യെ സ​ന്ദ​ർ​ശ​ക​ർ​ക്ക് മു​ന്നി​ൽ തു​റ​ന്നു​കാ​ട്ടി. ഇ​തി​നു​പു​റ​മെ, പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ​യും പ്രാ​ദേ​ശി​ക ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും ജി​ദ്ദ​യു​ടെ ച​രി​ത്ര​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളും ഇ​ൻ​ട്രാ​ക്റ്റീ​വ് വ​ർ​ക്ക്ഷോ​പ്പു​ക​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക് ഏ​റെ വി​ജ്ഞാ​ന​പ്ര​ദ​മാ​യ അ​നു​ഭ​വം പ​ക​ർ​ന്നു.

യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട ജി​ദ്ദ ച​രി​ത്ര​മേ​ഖ​ല​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ സാം​സ്കാ​രി​ക മ​ന്ത്രാ​ല​യം ന​ട​ത്തു​ന്ന നി​ര​ന്ത​ര ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​ണ് ഈ ​നേ​ട്ടം. സാം​സ്കാ​രി​ക ടൂ​റി​സ​വും ച​രി​ത്ര​പ​ര​മാ​യ സ്ഥ​ല​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി മ​ന്ത്രാ​ല​യം ആ​വി​ഷ്ക​രി​ച്ച ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള പ​ദ്ധ​തി​ക​ൾ വ​ലി​യ ച​ല​നാ​ത്മ​ക​ത​യാ​ണ് സൃ​ഷ്​​ടി​ച്ചി​രി​ക്കു​ന്ന​ത്.

സൗ​ദി വി​ഷ​ൻ 2030-​െൻ​റ ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ജി​ദ്ദ ച​രി​ത്ര​മേ​ഖ​ല​യെ ഒ​രു ആ​ഗോ​ള സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യും സം​സ്കാ​രം, അ​റി​വ്, സ​ർ​ഗാ​ത്മ​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ എ​ന്നി​വ​യു​ടെ ഊ​ർ​ജ്ജ​സ്വ​ല​മാ​യ വേ​ദി​യാ​യും മാ​റ്റു​ക എ​ന്ന​താ​ണ് ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Jeddah Historic Area receives 4 million visitors during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.