പി.ടി. റിയാസ്

മലയാളി ഡ്രൈവർ പെരുന്നാൾ തലേന്ന്​ കുഴഞ്ഞുവീണ്​ മരിച്ചു

ഹഫർ: സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാതിനിൽ മലയാളി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട്, മീഞ്ചന്ത കായൽ വളപ്പ്​ പറമ്പ റജുല മൻസിലിൽ പി.ടി. റിയാസ് (51) ആണ് മരിച്ചത്. പെരുന്നാൾ തലേന്ന് രാത്രിയിൽ ഹഫർ അൽ ബാതിനിലെ ഹൈപ്പർ മാർക്കറ്റിൽവെച്ച് റിയാസ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധനയിൽ മരണകാരണം ഹൃദയാഘാതമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഹഫർ അൽ ബാതിനിൽ തന്നെ ഖബറടക്കി. ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത്, സമദ് കരുനാഗപ്പള്ളി എന്നിവരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ വലിയൊരു വിഭാഗം പ്രവാസികൾ ചടങ്ങിൽ പങ്കെടുത്തു.

ദീർഘകാലമായി ഹഫർ അൽ ബാതിനിൽ ഹൗസ്​ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു പി.ടി. റിയാസ്​. മൂസ, പാതേയി എന്നിവരാണ്​ മാതാപിതാക്കൾ. ഭാര്യ: സീനത്ത്. മക്കൾ: ശസ്ഫ ലിയ, ആയിഷ ഹെസ, ഹിസാൻ.

Tags:    
News Summary - Kerala Native dies after collapsing on the eve of Eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.