പു​തി​യ നി​യ​മ പ​രി​ഷ്കാ​ര​വു​മാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക് സൗ​ദി​യി​ൽ പ​ണ​മി​ട​പാ​ടു​ക​ൾ ഇ​നി കൂ​ടു​ത​ൽ സു​ര​ക്ഷി​തം

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​ക​ൾ (ഓ​ൺ​ലൈ​ൻ പേ​യ്​​മെൻറ്​​സ്) കൂ​ടു​ത​ൽ സു​ര​ക്ഷി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കാ​ൻ പു​തി​യ നി​യ​മ​പ​രി​ഷ്കാ​ര​വു​മാ​യി സൗ​ദി സെ​ൻ​ട്ര​ൽ ബാ​ങ്ക് (സാ​മ). പ​ണ​മി​ട​പാ​ട് ന​ട​ത്തു​ന്ന സം​വി​ധാ​ന​ങ്ങ​ൾ​ക്കും അ​ത് നി​യ​ന്ത്രി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കു​മാ​യു​ള്ള പു​തു​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സെ​ൻ​ട്ര​ൽ ബാ​ങ്ക് പു​റ​ത്തി​റ​ക്കി. ഓ​രോ പ​ണ​മി​ട​പാ​ടു​ക​ളും അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഉ​റ​പ്പു​വ​രു​ത്തും.

പ​ണ​മി​ട​പാ​ട് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ക​മ്പ​നി​ക​ൾ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്ക​ണം എ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ നി​യ​മ​ങ്ങ​ൾ പു​തി​യ പ​രി​ഷ്കാ​ര​ത്തി​ലു​ണ്ട്. ഇ​ത് ത​ട്ടി​പ്പു​ക​ൾ കു​റ​യ്ക്കാ​നും ഇ​ട​പാ​ടു​ക​ൾ ത​ട​സ്സ​മി​ല്ലാ​തെ ന​ട​ക്കാ​നും സ​ഹാ​യി​ക്കും. രാ​ജ്യ​ത്തെ പു​തി​യ നി​യ​മ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് ഈ ​ച​ട്ട​ക്കൂ​ട് ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ത് സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​യ്ക്ക് വ​ലി​യ ക​രു​ത്താ​കും.

സൗ​ദി​യി​ലെ പ​ണ​മി​ട​പാ​ട് രം​ഗ​ത്ത് കൂ​ടു​ത​ൽ സു​താ​ര്യ​ത കൊ​ണ്ടു​വ​രി​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഈ ​ന​ട​പ​ടി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സെ​ൻ​ട്ര​ൽ ബാ​ങ്കി​െൻറ വെ​ബ്‌​സൈ​റ്റി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ണ്.

Tags:    
News Summary - With the announcement of a new regulation, financial transactions in Central Bank Saudi Arabia are now more secure.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.