???? ?????? ??????? ??????

റിയാദ്: സൗദി അറേബ്യയിൽ 2018 തുടക്കം മുതൽ നടപ്പാക്കിയ മൂല്യ വർധിത നികുതി (വാറ്റ്​) പുനഃപരിശോധിക്കണമെന്ന് ശൂറാ കൗ ൺസിൽ. വിൽപനചരക്കുകൾ, റിയൽ എസ്‌റ്റേറ്റ്, കരാറുകൾ, ഇറക്കുമതി എന്നിവക്ക് വാറ്റ് ചുമത്തിയ രീതി പുനഃപരിശോധിക്കണമെന ്നാണ് സകാത് ആൻഡ് ഇൻകം ടാക്‌സ് അതോറിറ്റിയോട്​ ശുറാ ആവശ്യപ്പെട്ടത്.

വാറ്റ്​ നടപ്പായ 2018 ജനുവരിക്ക് മുമ്പ് ഒപ്പുവെച്ച കരാറുകൾ പ്രകാരമുള്ള പണമിടപാടിന്​ വാറ്റ് ഈടാക്കുന്നതും പുനഃപരിശോധിക്കണമെന്ന്​ ശുറക്ക്​ അഭിപ്രായമുണ്ട്​. നികുതി നടപ്പായ ശേഷം നിലവിൽ വന്ന കരാറുകൾക്കും പണമിടപാടിനും മാത്രമേ വാറ്റ് ബാധകമാക്കാവൂ എന്നാണ്​ നിലപാട്​. ശുറാ കൗൺസിലിൽ അംഗങ്ങളായ മുഫ്‌രിഹ് അൽസഹ്‌റാനി, നാസിർ അൽബുഖമി എന്നിവരാണ് നികുതി പുനഃപരിശോധിക്കണമെന്ന വിഷയം അവതരിപ്പിച്ചത്​.

തുടർന്നാണ്​ ശൂറാ ഇത്​ വിശദമായ ചർച്ചക്കെടുത്തത്​. സകാത് കണക്കാക്കുമ്പോൾ മൂലധനത്തിന് സകാത് ഏർപ്പെടുത്തരുതെന്നും സാമ്പത്തിക വിനിമയത്തിനും വരുമാനത്തിനും മാത്രമാണ് സകാത് ബാധകമാകുന്നതെന്നും ശുറാ അംഗങ്ങൾ അഭിപ്രായപ്പെട്ടു. സകാത് ഇൻകം ടാക്‌സ് അതോറിറ്റിയുടെ വാടക കെട്ടിടങ്ങളിലുള്ള ഓഫീസുകൾ സർക്കാർ കെട്ടിടത്തിലേക്ക് മാറ്റണമെന്നും ശുറാ നിർദേശിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.