??????????????? ???????????? ????? ???????? ??????????? ???????????????

സൽമാൻ രാജാവ് തുനീഷ്യയിൽ

റിയാദ്: സൗദി ഭരണാധികാരി ഔദ്യോഗിക സന്ദർശനത്തിനായി തുനീഷ്യയിലെത്തി. വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷമാണ് രാജാവ് റിയാദി ൽ നിന്ന് തുനീഷ്യയിലേക്ക് പുറപ്പെട്ടത്. ഭരണ കാര്യങ്ങൾ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ ഏൽപിച്ച്​ രാജാവ് വിജ്ഞാപനം ഇറക്കി.തുനീഷ്യൻ പ്രസിഡൻറ്​ ബാജി സബ്‌സിയുടെ ക്ഷണപ്രകാരമാണ് സന്ദർശനം. മാർച്ച് 31ന് തുനീഷ്യയിൽ നടക്കുന്ന അറബ് ലീഗ് നേതാക്കളുടെ ഉച്ചകോടിയിലും രാജാവ് പങ്കെടുക്കും. ഉഭയ കക്ഷി പ്രാധാന്യമുള്ള വിഷയങ്ങളും മേഖലയുടെ സുരക്ഷ കാര്യങ്ങളും സൽമാൻ രാജാവും തുനീഷ്യൻ പ്രസിഡൻറും ചർച്ച ചെയ്യുമെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.