?????? ???? ???? ??????? ????? ???????????????? ??????????????

യാമ്പുവിൽ താമസകെട്ടിടത്തിൽ തീപിടിത്തം: അഞ്ച് സ്വദേശികൾക്ക് പരിക്കേറ്റു

യാമ്പു: കിങ്​ ഫഹദ് റോഡിന്​ സമീപം കെട്ടിടത്തി​​െൻറ രണ്ടാം നിലയിലുണ്ടായ അഗ്​നിബാധയിൽ അഞ്ച് സ്വദേശികൾക്ക്​ പരി ക്കേറ്റു. റെഡ് ക്രസൻറി​​െൻറ സഹായത്തോടെ പരിക്കേറ്റവരെ യാമ്പു ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മദീന മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ ഖാലിദ് മുബാറഖ് അൽ ജുഹ്നി അറിയിച്ചു. ബുധനാഴ്ച ഉച്ചക്ക് ശേഷം മൂന്നു മണിക്കാണ് സംഭവം. വിവരമറിഞ്ഞയുടൻ അഗ്​നി ശമനസേന കുതിച്ചെത്തിയതിനാൽ ദുരന്തം ഒഴിവായി. തീപിടിത്തത്തി​​െൻറ കാരണം വ്യക്തമല്ല. പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.