റിയാദ്: സൗദിയിലെ പെട്രോൾ പമ്പുകളിൽ ജൂലൈ 14 ന് മുമ്പ് ഓൺലൈനിലൂടെ പണമടക്കുന്ന സംവിധാനം നിർബന്ധമാണെന്ന് തദ്ദേശഭരണ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പി.ഒ.എസ് സേവനമായ ‘മദാ’ ഓൺലൈൻ ഉപകരണങ്ങൾ പെട്രോൾ പമ്പുകളിൽ സ്ഥാപിക്കണം. വാണിജ്യ, നിക്ഷേപ മന്ത്രാലയവും തദ്ദേശ ഭരണ മന്ത്രാലയവും സഹകരിച്ചാണ് പുതിയ സംവിധാനം ഉറപ്പു വരുത്തുന്നത്. തദ്ദേശ ഭരണ വകുപ്പിെൻറ ചുമതല വഹിക്കുന്ന മാജിദ് ബിൻ അബ്ദുല്ല അൽ ഖസബിയാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്‌താവന പുറത്തിറക്കിയത്. പെട്രോൾ പമ്പുകൾക്ക് ഓൺലൈൻ സേവനത്തിന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനാണ് മൂന്നര മാസത്തെ സാവകാശം അനുവദിച്ചത്. സൗദിയിലെ പണമിടപാടുകൾ പരമാവധി ഓൺലൈൻ വഴിയാക്കുന്നതിെൻറയും കാശ് കൈമാറ്റം കുറക്കുന്നതിെൻറയും ഭാഗം കൂടിയാണ് പുതിയ പരിഷ്‌കരണം. ബിനാമി ഇടപാട് തടയാനും പുതിയ സംവിധാനം ഉപകരിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. ജൂലൈ 14 ന് ശേഷം വാണിജ്യ, നിക്ഷേപ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട പരിശോധന ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.