ഗോലാൻ കുന്നുകൾ അറബ് മണ്ണി​െൻറ ഭാഗം: സൗദി മന്ത്രിസഭ

റിയാദ്: ഗോലാൻ കുന്നുകളുടെ മേൽ ജൂത രാഷ്​ട്രത്തിന് അധികാരം വകവെച്ചു നൽകുന്ന അമേരിക്കൻ പ്രഖ്യാപനം അസ്വീകാര്യമ ാണെന്ന് സൗദി മന്ത്രിസഭ പ്രഖ്യാപിച്ചു. സൽമാൻ രാജാവി​​​െൻറ അധ്യക്ഷതയിൽ ചൊവ്വാഴ്ച്ച തലസ്ഥാനത്തെ അൽ യമാമ കൊട്ടാര ത്തിൽ ചേർന്ന മന്ത്രിസഭ യോഗമാണ് അമേരിക്കൻ പ്രഖ്യാപനത്തെ തള്ളിപ്പറഞ്ഞത്. അധിനിവേശത്തെ അംഗീകരിക്കുന്ന പ്രഖ്യാപനം അങ്ങേയറ്റം അപലപനീയമാണെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. അറബ് ഭൂപ്രദേശം സംരക്ഷിക്കുന്നതിലും അധിനിവേശത്തെ എതിർക്കുന്നതിലും സൗദിയുടെ നിലപാട് വ്യക്തമാണ്. അറബ് രാഷ്​ട്രമായ സിറിയയുടെ മണ്ണ് ജൂത രാഷ്‌ട്രത്തി​​​െൻറ അധിനിവേശത്തിന് വിട്ടുകൊടുക്കുന്നത് സൗദി അംഗീകരിക്കുകയില്ല.

അന്താരാഷ്​ട്ര കരാറിന് എതിരാണ് അമേരിക്കയുടെ പ്രഖ്യാപനം. മധ്യ പൗരസ്ത്യ ദേശത്തെ സമാധാനത്തിനും സുരക്ഷക്കും തീരുമാനം വിഘാതം സൃഷ്​ടിക്കും. അമേരിക്കൻ പ്രഖ്യാപനത്തിലൂടെ യാഥാർഥ്യങ്ങളെ അട്ടിമറിക്കാനാവില്ല. ഐക്യരാഷ്​ട്രസഭയുടെ കരാറുകൾ പാലിക്കാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്നും മന്ത്രിസഭ ഉണർത്തി. സൗദി പരിസ്ഥിതി സംരക്ഷണ അതോറിറ്റി പിരിച്ചുവിട്ട് പകരം പരിസ്ഥിതി, പ്രകൃതി സംരക്ഷണം, മരം വെച്ചുപിടിപ്പിക്കൽ, മരുഭൂവത്​കരണം തടയൽ എന്നിവക്ക് വിവിധ സ​​െൻററുകൾ ആരംഭിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.