റിയാദ്: സൗദിയില്‍ വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് തൊഴില്‍ മന്ത്രാലയം ഏര്‍പ്പെടുത്തിയ െലവിയില്‍ മാറ്റം വരുത്തുമെന്ന് തൊഴില്‍ മന്ത്രി എൻജിനീയര്‍ അഹമദ് ബിന്‍ സുലൈമാന്‍ അല്‍റാജ്ഹി. ഇതുമായി ബന്ധപ്പെട്ട ശുഭവാര്‍ത്ത ഉടന്‍ വരുമെന്നും മന്ത്രി പറഞ്ഞു. ചാരിറ്റി സ്ഥാപന മേധാവികളുമായി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യംവെളിപ്പെടുത്തിയത്. ചാരിറ്റി സ്ഥാപനങ്ങളെ വാറ്റില്‍ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നാം കാറ്റഗറിയിലുള്ള ചാരിറ്റി സ്ഥാപനങ്ങള്‍, ജീവകാരുണ്യ, മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ലഭേച്ഛയില്ലാത്ത സ്ഥാപനങ്ങൾ എന്നിവയെ മൂല്യ വര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്.
ചാരിറ്റി സ്ഥാപനങ്ങളുടെ മേല്‍നോട്ടവും തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയത്തിനാണ്. എന്നാല്‍ ആശ്രിത വിസയിലുള്ളവരുടെ െലവിയില്‍ മാറ്റം വരുത്തുന്നതിെൻറ വിശദാംശങ്ങള്‍ മന്ത്രി വ്യക്തമാക്കിയിട്ടില്ല. െലവി എടുത്തു കളയാനോ അടവുകള്‍ക്ക് ആശ്വാസം നല്‍കാനോ ആണ് സാധ്യത. ഏതായാലും രാജ്യത്തെ വിദേശി ജോലിക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഏറെ ആശ്വാസം പകരുന്നതായിരിക്കും മന്ത്രാലയത്തിെൻറ പ്രഖ്യാപനം. പുതിയ പ്രഖ്യാപനം എന്ന് പുറത്തുവരുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. പ്രവാസി സമൂഹം ഏറെ പ്രതീക്ഷകളോടെയാണ് തൊഴില്‍ മന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.