ബിസപ് അറേബ്യ മനേജ്മെൻറ്​ കൺസൾട്ടൻസി ഖോബാറിൽ പ്രവർത്തനമാരംഭിച്ചപ്പോൾ

ബിസപ് അറേബ്യ മനേജ്മെൻറ്​ കൺസൾട്ടൻസി ഖോബാറിൽ പ്രവർത്തനമാരംഭിച്ചു

ദമ്മാം: സൗദി അറേബ്യയിലെ പ്രമുഖ ബിസിനസ് കൺസൾട്ടിങ് കമ്പനിയായ ബിസപ് അറേബ്യ കിഴക്കൻ പ്രവിശ്യയിലേക്ക്​ കൂടി വ്യാപിപ്പിക്കുന്നതി​ന്റെ ഭാഗമായി ദമ്മാം അൽഖോബാറിൽ പുതിയ ബ്രാഞ്ച് ആരംഭിച്ചു. വിദേശികൾക്ക് സ്വന്തം ഉടമസ്ഥതയിൽ കമ്പനി ആരംഭിക്കാനുള്ള സേവനങ്ങൾ, പി.ആർ.ഒ സേവനങ്ങൾ, അക്കൗണ്ടിങ്, ഓഡിറ്റിങ് സേവനങ്ങൾ തുടങ്ങി കോർപറേറ്റ് സംബന്ധമായ വിവിധ സേവനങ്ങൾ ബിസപ് നൽകി വരുന്നു.

കഴിഞ്ഞ അഞ്ച്‌ വർഷമായി പ്രവാസികൾക്കിടയിലും വിദേശ കമ്പനികൾക്കിടയിലും സേവനം നടത്തിവരുന്ന ബിസപ് അറേബ്യയുടെ ഖോബാർ ബ്രാഞ്ച് ഉദ്ഘാടനം കസ്​റ്റമേഴ്സി​ന്റെ സംഗമവേദി കൂടിയായി മാറി. കിങ്​ ഫഹദ് റോഡിൽ ഖോബാർ മാളിൽ മൂന്നാം നിലയിലാണ് പുതുതായി ആരംഭിച്ച ഓഫിസ്. ഉദ്​ഘാടന ചടങ്ങിൽ ചെയർമാൻ അബ്​ദുൽ അസീസ് അസീരി, സി.ഇ.ഒ മുഹമ്മദ് സുഹൈൽ, റീജനൽ മാനേജർ ശാഹിദ് തുടങ്ങിയവർ പങ്കെടുത്തു.


Tags:    
News Summary - Bisap Arabia Management Consultancy begins operations in Khobar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.