ബെസ്റ്റ് വേ ഹാഇൽ ഘടകം പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തപ്പോൾ
ഹാഇൽ: ബെസ്റ്റ് വേ ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി ഹാഇൽ യൂനിറ്റിന്റെ നേതൃത്വത്തിൽ പുതുവർഷ കലണ്ടർ പ്രകാശനവും സൗഹൃദ സംഗമവും ഹാഇൽ മ്യൂസിക്കൽ ടീമിന്റെ ഇശൽ നൈറ്റും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം സാമൂഹിക പ്രവർത്തകൻ ചാൻസ അബ്‌ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. റജീസ് ഇരിട്ടി അധ്യക്ഷത വഹിച്ചു. സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ് സ്പോൺസർ ചെയ്ത പുതുവർഷ കലണ്ടർ മാനേജർ മനോജ് കുമാർ ബെസ്റ്റ് വേ പ്രതിനിധി ശിഹാബ് കക്കാടിന് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ കെ.എം.സി.സി പ്രതിനിധി ബഷീർ മാള, ബാപ്പു എസ്റ്റേറ്റ് മുക്ക്, നവോദയ പ്രതിനിധി ജസീൽ, ആർ.എസ്.സി പ്രതിനിധി നൗഫൽ പറക്കുന്ന്, എസ്.ഐ.സി പ്രതിനിധി കാദർ കൊടുവള്ളി, റഹീം തിരൂർ, ബെസ്റ്റ് വേ അംഗങ്ങളായ സത്താർ പുന്നാട്, സലാം നരിക്കുനി എന്നിവർ സംസാരിച്ചു. ജംഷീദ് വയനാട്, സന്തോഷ് കുമാർ, രാഗേഷ് കണ്ണൻ, റസാഖ് മലപ്പുറം, അൻസിൽ ആലപ്പുഴ തുടങ്ങിയവർ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. രഞ്ജിത്ത് പുന്നാട് സ്വാഗതവും അഷ്‌റഫ് നരിക്കുനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.