റിയാദ്: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി കൊല്ലപ്പെട്ട സംഭവത്തെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തരുതെന്ന് മന്ത്രിസഭ അഭ്യര്‍ഥിച്ചു. സല്‍മാന്‍ രാജാവിെൻറ അധ്യക്ഷതയില്‍ തബൂക്കില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അഭ്യര്‍ഥന നടത്തിയത്. സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ പുറത്തിറക്കിയ പ്രസ്താവന ഭൂരിപക്ഷം സൗഹൃദ, സഹോദര രാജ്യങ്ങള്‍ക്ക് സ്വീകാര്യമാണ്. പ്രശ്നം സൗദി കോടതിക്ക് വിട്ടതായും പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് മന്ത്രിസഭ അഭ്യര്‍ഥിച്ചു. മാനുഷിക പരിഗണന അര്‍ഹിക്കുന്ന വിഷയത്തില്‍ കുറ്റക്കാരായവര്‍ക്ക് വിചാരണക്ക് ശേഷം അര്‍ഹമായ ശിക്ഷ നല്‍കാനും പ്രോസിക്യൂഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.