ഫാർമസികളിൽ സ്വദേശിവത്​കരണം; ആദ്യഘട്ടം ഒരു മാസത്തിനകം -തൊഴിൽ മന്ത്രി

റിയാദ്: സൗദി അറേബ്യയിൽ ഫാർമസികളിലെ സ്വദേശിവത്​കരണം ഒരു മാസത്തിനകം ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രി എൻജി. അഹ്‌മദ്‌ അൽ രാജ്‌ഹി പറഞ്ഞു. പുതുതായി ബിരുദമെടുത്ത്​ പുറത്തുവരുന്ന സ്വദേശികളെ ഫാർമസികളിൽ നിയമിക്കും. ഓരോ വർഷവും 6.7 ശതമാനം എന്ന തോതിൽ പത്ത്​ വർഷത്തിനകം സമ്പൂർണ സ്വദേശിവത്​കരണം എന്നതാണ് മന്ത്രാലയത്തി​​െൻറ പദ്ധതി. ആരോഗ്യ മന്ത്രാലയത്തി​​െൻറ കണക്കനുസരിച്ച് രാജ്യത്ത് 8,665 ഫാർമസികളാണുള്ളത്. ഇതിൽ 24,265 ഫാർമസിസ്​റ്റുകളുണ്ട്. ഇതിൽ 93.1 ശതമാനം വിദേശികളും 6.9 ശതമാനം സ്വദേശികളുമാണ് നിലവിലുള്ളത്​. 2027^നുള്ളിൽ സൗദി വിപണിക്ക് ആവശ്യമായ ഫാർമസിസ്​റ്റുകൾ ബിരുദം കഴിഞ്ഞ്​ പുറത്തിറങ്ങും എന്നാണ് തൊഴിൽ മന്ത്രാലയത്തി​​െൻറ പ്രതീക്ഷ. അതനുസരിച്ചാണ് മന്ത്രാലയം പദ്ധതി തയാറാക്കിയിട്ടുള്ളത്. ഓരോ വർഷവും ബിരുദം കഴിഞ്ഞിറങ്ങുന്നവരെ ഉടൻ ജോലിയിൽ നിയമിച്ച് സ്വദേശി അനുപാതം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.