റിയാദ്: സൗദി തലസ്ഥാനത്ത് പണിപൂര്‍ത്തിയായി വരുന്ന റിയാദ് മെട്രോയുടെ എട്ട് സ്റ്റേഷനുകള്‍ക്ക് സ്വകാര്യ കമ്പനികളുടെ പേര് നല്‍കാന്‍ എട്ട് പ്രമുഖ സ്ഥാപനങ്ങള്‍ അര്‍ഹത നേടി. മാസങ്ങള്‍ക്ക് മുമ്പ് ടെണ്ടര്‍ ക്ഷണിച്ചതിെൻറ അടിസ്ഥാനത്തില്‍ ലഭിച്ച അപേക്ഷകളില്‍ യോഗ്യമായത് അധികൃതര്‍ തെരഞ്ഞെടുക്കുകയായിരുന്നു.
സ്വകാര്യവത്കരണത്തിെൻറയും ‘വിഷന്‍ 2030’ പദ്ധതിയുടെയും ഭാഗമായാണ് മെട്രോ സ്റ്റേഷനുകള്‍ക്ക് സ്വകാര്യ കമ്പനികളുടെ പേര് നല്‍കുന്നത്. പത്ത് വര്‍ഷത്തേക്കാണ് കമ്പനികള്‍ ഒപ്പുവെച്ചിട്ടുള്ളത്. സാബിക് അഥവാ സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് എന്ന പെട്രോകെമിക്കല്‍ രംഗത്തെ ബഹുരാഷ്ട്ര കമ്പനി, സൗദി ടെലികോം, അല്‍ബിലാദ് ബാങ്ക്, സൗദി ബ്രിട്ടീഷ് ബാങ്ക്, അല്‍ ഇന്‍മാ ബാങ്ക്, സുലൈമാന്‍ ഹബീബ് മെഡിക്കല്‍സ്, ഗര്‍നാത സെൻറര്‍, മാജിദ് അല്‍ഫതീം എന്നിവയാണ് യോഗ്യത നേടിയ കമ്പനികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.