നഗരത്തിന് പുറത്തെ ഹൈവേകളിലും സീറ്റ് ബെല്‍റ്റ് കാമറ

ജിദ്ദ: ഞായറാഴ്ച മുതല്‍ നഗരത്തിന് പുറത്തെ ഹൈവേകളിലും സീറ്റ് ബെല്‍റ്റ്-മൊബൈല്‍ ക്യാമറകൾ പ്രവര്‍ത്തിക്കുമെന്ന്​ അധികൃതർ. റിയാദ്, മക്ക, മദീന എന്നീ പ്രവിശ്യകളിലെ ഹൈവേകളിലാണ് ആദ്യഘട്ടം. വിവിധ പിഴകള്‍ കുത്തനെ വര്‍ധിപ്പിച്ചതോടെ സൗദിയില്‍ വാഹനാപകടങ്ങൾ ഗണ്യമായി കുറഞ്ഞെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചാല്‍അഞ്ഞൂറ് റിയാല്‍ വരെ പിഴ ഈടാക്കും. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ കൈയിലെടുത്ത് സംസാരിച്ചാല്‍ 500 മുതല്‍ 900 റിയാല്‍ വരെ പിഴ ഈടാക്കും. നഗരങ്ങളിലും പുറത്തും ഇതു തന്നെയായിരിക്കും ശിക്ഷ. നിയമ ലംഘനത്തി​​െൻറ രീതിക്കനുസരിച്ചാണ് പിഴ ഉയരുക. ഡ്രൈവിങിനിടെ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും കൈ കൊണ്ട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ക്യാമറകള്‍ നിരീക്ഷിക്കുന്നുണ്ട്. നഗരങ്ങളില്‍ പ്രാബല്യത്തിലുള്ള ഈ സംവിധാനം ഞായറാഴ്ച മുതല്‍ നഗരത്തിന് പുറത്തെ ഹൈവേകളിലേക്ക് വ്യാപിപ്പിക്കുകയാണ്.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.