റിയാദ്: കടകുത്തി തുറന്ന് മോഷണം തൊഴിലാക്കിയ മൂന്ന് ഇന്ത്യാക്കാർ അറസ്റ്റിൽ. റിയാദ് പ്രവിശ്യയിലെ സുൽഫിയിൽ നിന്നാണ് 30നും 40നുമിടയിൽ പ്രായമുള്ള പ്രതികളെ പൊലീസ് പിടികൂടിയത്. സുൽഫി മേഖലയിലെ നിരവധി കടകൾ കുത്തി തുറന്ന് കവർച്ച നടത്തിയെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വിവിധ സംഭവങ്ങളിൽ ഇവർക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഇന്ത്യയിലെ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. മേൽനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട നിയമവകുപ്പിന് കൈമാറിയതായും െപാലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.