ഒപ്പുവെച്ചത്​ 60 ശതകോടി ഡോളറി​െൻറ കരാർ

റിയാദ്​: മൂന്ന്​ ദിവസങ്ങളിലായി നടന്ന ഫ്യൂച്ചർ ഇൻവെസ്​റ്റ്​മ​​​െൻറ്​ ഇനീഷ്യേറ്റീവിൽ ഒപ്പുവെച്ചത്​ അറുപത് ശതകോടി ഡോളറി​​​​െൻറ കരാറുകൾ. ആരോഗ്യ^പാര്‍പ്പിട മേഖലയിലായി സംഗമത്തി​​​​െൻറ അവസാന ദിനത്തിൽ പുതിയ കരാറുകള്‍ ഒപ്പുവെച്ചു. കാല്‍ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് കരാറുകള്‍ സൃഷ്​ടിക്കുക എന്നാണ്​ കണക്ക്​. പ്രകൃതി വാതകം, പശ്ചാത്തല വികസനം എന്നീ മേഖലകളിൽ 5,000 കോടിയിലേറെ ഡോളറി​​​​െൻറ കരാറുകൾ ഊർജ, ധനമന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് കഴിഞ്ഞ ദിവസം ഒപ്പിട്ടിരുന്നു. ഇതിന് പുറമെയാണ് ആരോഗ്യ- പാര്‍പ്പിട മേഖലയിലെ വികസന പദ്ധതികള്‍. ആറ് ദശലക്ഷം ഡോളറി​​​​െൻറ നിക്ഷേപമാണ് അ‍ഞ്ച് വര്‍ഷത്തിനകം സൗദിയിലെ ആരോഗ്യ മേഖലയിലുണ്ടാവുക.

സ്വകാര്യ നിക്ഷേപമാണ് എല്ലാം. എന്‍.എം.സി, ഹസാന എന്നീ കമ്പനികളുടേതാണ് നിക്ഷേപം. 10,000 ജോലികളാണ് ഇതു വഴി സൃഷ്​ടിക്കുക. ആദ്യ ഘട്ടത്തില്‍ 300 ബെഡുകളുള്ള ആശുപത്രിക്കാണ് കരാര്‍. 4.4 ബില്യണ്‍ ഡോളറി​​​​െൻറ നിക്ഷേപമാണ് പാര്‍പ്പിട മേഖലയില്‍ ഉണ്ടാവുക. യു എസ്, ചൈന കമ്പനികളാണ് ഈ മേഖലയില്‍ നിക്ഷേപമിറക്കുക. 15000 ജോലികള്‍ ഇതുവഴി സൃഷ്​ടിക്കപ്പെടുമെന്നാണ് കണക്ക്. അഞ്ച് വര്‍ഷത്തിനകമാണ് ഇത്രയും ജോലി സാധ്യതകള്‍. 3400 കോടി ഡോളറി​​​​െൻറ സംയുക്ത പദ്ധതികൾക്കുള്ള ധാരണാപത്രങ്ങളാണ് സൗദി അറാംകൊ ഒപ്പുവെച്ചത്​. ആഗോള നിക്ഷേപ സമ്മേളനം അവസാനിക്കുമ്പോൾ കരാറുകള്‍ വഴി മാത്രം സൃഷ്​ടിക്കപ്പെടുക കാല്‍ ലക്ഷത്തിലേറെ തൊഴിലവസരങ്ങളാണ് എന്നാണ്​ കണക്കാക്കുന്നത്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.