ജിദ്ദ: ഹറമൈൻ ട്രെയിൻ കന്നിയാത്രയിൽ പെങ്കടുക്കാനായതിെൻറ അനുഭൂതിയിലാണ് സ്വദേശികളും വിദേശികളും. നിറയെ യാത്രക്കാരുമായാണ് മദീനയിൽ നിന്ന് മക്കയിലേക്കും തിരിച്ചും ട്രെയിനുകൾ സർവീസ് നടത്തിയത്. മലയാളികളും അക്കൂട്ടത്തിലുണ്ടായിരുന്നു. ആദ്യയാത്രയിൽ ഇടം ലഭിച്ച ആളാണ് മദീന ഹജ്ജ് വെൽഫയർ ഫോറം പ്രസിഡൻറ് അക്ബർ ചാലിയം. രാവിലെ എട്ട് മണിക്ക് മദീനയിൽ നിന്ന് മക്കയിലേക്ക് തിരിച്ച ആദ്യ ട്രെയിനിലായിരുന്നു അക്ബറിെൻറ യാത്ര. എട്ട് മണിക്ക് പുറപ്പെട്ട ട്രെയിൻ 11.10 ന് മക്ക സ്റ്റേഷനിലെത്തിയതായി അദ്ദേഹം പറഞ്ഞു.
ട്രെയിനിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. സ്വദേശികളാണ് കൂടുതൽ. പകുതിയിലധികം പേരും ഉംറക്ക് വരുന്നവരായിരുന്നു. മക്കക്കും മദീനക്കുമിടയിലെ യാത്ര ലോകോത്തര നിലവാരം പുലർത്തുന്നതും ഒന്നാം കിട സർവീസുമായിരുന്നു. പാട്ടും നൃത്തവും പൂക്കളും ഉപഹാരങ്ങളും സംസം വെള്ളവുമായാണ് മക്ക, മദീന സ്റ്റേഷനുകളിൽ യാത്രക്കാരെ വരവേറ്റത്. യാത്രക്കാരെ സ്വീകരിക്കാൻ പ്രത്യേകം ആളുകളെ ഒരുക്കിയിരുന്നു. ട്രെയിനിനടുത്ത് നിന്ന് ഫോേട്ടാ എടുത്ത് യാത്രക്കാർക്ക് നൽകാനും സംവിധാനമൊരുക്കി. കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി, ജിദ്ദ എന്നിവിടങ്ങളിലെ സ്റ്റേഷനുകളിൽ ഏകദേശം മൂന്നു മിനിറ്റോളം ട്രെയിൻ നിർത്തി. മക്കക്കും മദീനക്കുമിടയിൽ ആസർവീസിൽ യാത്ര ചെയ്യാനായതും സ്റ്റേഷനുകളിൽ മലയാളത്തിൽ സ്വാഗതമോതി ബോർഡ് വെച്ചതുമെല്ലാം ഏറെ സന്തോഷമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.