സൗദി കാർഷികവ്യവസായം വൻ കുതിപ്പിൽ

റിയാദ്​: സൗദി കാർഷിക ​വ്യവസായത്തിൽ ആകൃഷ്​ടരായി വൻ​ മുതൽമുടക്കിന്​ തയാറായി​ വിദേശ സംരംഭകർ. ആഭ്യന്തര കാർഷിക മേഖലയിലെ പുതിയ കുതിപ്പിനെ തൊട്ടറിയാൻ സാധിച്ചതാണ്​ വിദേശനിക്ഷേപങ്ങളെ വൻതോതിൽ ആകർഷിക്കുന്നത്​. റിയാദ്​ ഇൻറർനാഷനൽ കൺവെൻഷൻ ആൻഡ്​ എക്​സിബിഷൻ സ​​െൻററിൽ ബുധനാഴ്​ച സമാപിച്ച ത്രിദിന ‘സൗദി കാർഷിക പ്രദർശന മേള’യാണ്​ ഇതിന്​ അവസരമൊരുക്കിയത്​. ലോകത്തി​​​െൻറ നാനാദിക്കുകളിൽ നിന്നെത്തിയ വാണിജ്യ സംരംഭകർക്ക്​ ദ്രുതഗതിയിൽ വികസിക്കുന്ന ആഭ്യന്തര കാർഷികവ്യവസായത്തെ കുറിച്ച്​ കൃത്യമായ വിവരം നൽകാൻ മേളക്ക്​ കഴിഞ്ഞു.33 ലോകരാജ്യങ്ങളുടെ പങ്കാളിത്തമാണ്​ മേളയിലുണ്ടായത്​. ഇൗ രംഗത്തെ ആഗോള നേതൃനിരയിലുള്ളവരും സ്ഥാപനങ്ങളും ബിസിനസ്​ പ്രതിനിധികളും മേള സന്ദർശിക്കുകയും ബിസിനസ്​ മീറ്റുകൾ നടത്തുകയും ചെയ്​തു.

സൗദി കാർഷിക രംഗത്തെ നിക്ഷേപക അവസരങ്ങളെ കുറിച്ച്​ ഇവരെല്ലാം സാകൂതം അന്വേഷിച്ചറിയുകയും ​ഇടപാടുകൾക്ക്​ തുടക്കമിടുകയും ചെയ്​തു. നിരവധി സംയുക്തവും അല്ലാതെയുമുള്ള സംരംഭങ്ങൾക്ക്​ വേണ്ടി പുതിയ നിക്ഷേപക കരാറുകൾ ഒപ്പിട്ടു. തിങ്കളാഴ്​ച കാർഷിക, ജല, പരിസ്ഥിതി മന്ത്രി എൻജി. അബ്​ദുറഹ്​മാൻ ബിൻ അബ്​ദുൽ മുഹ്​സിൻ അൽഫാദ്​ലിയാണ്​ മേള ഉദ്​ഘാടനം ചെയ്​തത്​. 37 വർഷമായി തുടർച്ചയായി നടന്നുവരുന്ന മേള ആഗോള ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു. തദ്ദേശീയവും വിദേശത്തുനിന്നുമുള്ള നിരവധി കമ്പനികളുടെ സ്​റ്റാളുകൾ അണിനിരന്ന മേള ഇത്തവണ ഒാർഗാനിക്​ കൃഷിക്ക്​ പ്രാമുഖ്യം നൽകുന്നതും ഭക്ഷ്യ സുരക്ഷയുടെ പുതിയ വാതായനങ്ങൾ തുറക്കുന്നതുമായിരുന്നു. ഉദ്​ഘാടന ദിവസം തന്നെ വൻ ജനപങ്കാളിത്തമുണ്ടായതിൽ റിയാദ്​ എക്​സിബിഷൻ കമ്പനി മാർക്കറ്റിങ്​ ഹെഡ്​ മുഹമ്മദ്​ അൽആലുശൈഖ്​ ആഹ്ലാദം പ്രകടിപ്പിച്ചു. സൗദി സർക്കാറി​​​െൻറ നിർലോഭമായ പിന്തുണയാണ്​ ഇൗ വിജയത്തിന്​ പിന്നിലെന്നും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കാർഷികമേഖലയുടെ പുനരുജ്ജീവനത്തിന്​ വേണ്ടി കാലങ്ങളായി നടത്തിവന്ന ശ്രമങ്ങളെല്ലാം വിജയം കണ്ടതാണ്​ ഇൗ കുതിപ്പിന്​ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്​ അകത്തുനിന്നും പുറത്തുനിന്നും ആയിരക്കണക്കിന്​ സന്ദർശകരാണ്​ ഒാരോ ദിവസവും വന്നുചേർന്നത്​.

തദ്ദേശീയ കാർഷിക വാണിജ്യ മേഖലയുടെ അഭിവൃദ്ധിയും കാർഷികോൽപന്ന സമൃദ്ധയിയും വിളിച്ചറിയിക്കുന്നതായിരുന്നു മേളയിലെ ഒാരോ പ്രദർശന സ്​റ്റാളുകളും. രാജ്യത്തി​​​െൻറ ‘സുസ്ഥിര ഗ്രാമീണ കാർഷിക വികസന പദ്ധതി’ കന്നുകാലി വളർത്തൽ, മത്സ്യകൃഷി, ഇതര കാർഷികോൽപന്ന മേഖല എന്നിവയുടെ സംയോജിത വികസനം ലക്ഷ്യം ​െവച്ചുള്ളതാണെെന്നന്നും നാളിതുവരെയുള്ള അതുണ്ടാക്കിയ ഫ​ലശ്രുതി ഇൗ മേളയുടെ സമൃദ്ധിയിൽ പ്രകടമാകുന്നുണ്ടെന്നും മുഹമ്മദ്​ അൽആലുശൈഖ് കൂട്ടിച്ചേർത്തു. രാജ്യത്തിനുള്ളിലെ തങ്ങളുടെ വിൽപന കേന്ദ്രങ്ങൾ 4,000 ഉം രാജ്യാന്തര വിൽപന കേന്ദ്രങ്ങൾ 1,400 ഉം ആയി ഉയർന്നതായി നാഷനൽ സ​​െൻറർ ഫോർ പാം ആൻഡ്​ ഡേറ്റ്​സ്​ വെളിപ്പെടുത്തി. ആഗോള ഇൗത്തപ്പഴ വിപണിയിൽ സൗദിയുടെ ആധിപത്യം വർധിക്കുന്നതിനുള്ള തെളിവാണ്​ ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.