സൗദിയിൽ റമദാൻ മാസം പുറത്തിറങ്ങാനുള്ള സമയം രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ആക്കി

ജിദ്ദ: സൗദിയിൽ റമദാൻ മാസം കര്‍ഫ്യൂ സമയം വൈകുന്നേരം അഞ്ച് മുതൽ രാവിലെ ഒമ്പത് വരെയായിരിക്കുമെന്ന് ആഭ്യന്തര മന് ത്രാലയം അറിയിച്ചു. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് റമദാനിൽ പുറത്തിറങ്ങാൻ അനുവാദമുണ്ടാവുക. നേരത്ത െ അറിയിച്ച പ്രകാരം വളരെ അത്യാവശ്യങ്ങൾക്കു മാത്രമേ ഈ സമയത്തും പുറത്തിറങ്ങാൻ അനുവാദമുള്ളൂ. ഇങ്ങിനെ പുറത്തിറങ്ങുന്നവർക്ക് ചൊവ്വാഴ്ച മുതൽ രാജ്യത്ത് നിർബന്ധമാക്കിയ ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള പുതിയ പാസും കൈവശം ഉണ്ടായിരിക്കണം.

നേരത്തെ രാവിലെ ആറ് മുതല്‍ വൈകുന്നേരം മൂന്ന് വരെയായിരുന്നു അവശ്യ വസ്തുക്കള്‍ വാങ്ങാന്‍ പുറത്തിറങ്ങാനുള്ള അനുവാദം ഉണ്ടായിരുന്നത്. വാഹനത്തില്‍ സഞ്ചരിക്കുന്നവർ അവരുടെ പ്രദേശം വിട്ടു അധികദൂരം പോവാൻ അനുവാദമില്ല.

ഡ്രൈവറും കൂടെ മറ്റൊരാളും മാത്രമേ വാഹനത്തിൽ ഉണ്ടാകാന്‍ പാടുള്ളൂ. പുതുക്കിയ സമയം സൗദിയിൽ എല്ലായിടത്തും പ്രാബല്യത്തിൽ വരുമെങ്കിലും നേരത്തെ 24 മണിക്കൂർ കർശന കർഫ്യു നിലനിൽക്കുന്ന പ്രദേശങ്ങളിൽ പുതിയ സമയക്രമം ബാധകമല്ല. അവിടങ്ങളിൽ ഇപ്പോഴുള്ള തൽസ്ഥിതി തന്നെ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചു.

Tags:    
News Summary - saudi ramadan time-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.