അൽഹറമൈൻ റെയിൽവെ:  430 കിലോമീറ്റർ പൂർത്തിയായി

ജിദ്ദ: അൽഹറമൈൻ റെയിൽവേ പദ്ധതിക്ക് കീഴിൽ പാളം ഘടിപ്പിക്കുന്ന ജോലികൾ 430 കിലോ മീറ്റർ പൂർത്തിയായി. മൊത്തം 450 കിലോമീറ്ററാണ് പാളത്തി​െൻറ നീളം. ഇനി 20 കിലോ മീറ്റർ മാത്രമേ പാളം ഘടിപ്പിക്കാനുള്ളൂ. ഇതിനായുള്ള ജോലികൾ പുരോഗമിക്കുകയാണ്. 

റാബികിലെ കിങ് അബ്​ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവിടങ്ങളിലെ സ്​റ്റേഷനുകളുടെ നിർമാണ ജോലികൾ പൂർത്തിയായി. ജിദ്ദ, മക്ക എന്നിവിടങ്ങളിലെ സ്​റ്റേഷനുകളുടേ നിർമാണ ജോലികൾ അവസാനഘട്ടത്തിലാണ്.  റെയിൽവേ കടന്നുപോകുന്ന പാതയൊരുക്കുന്നതി​െൻറ ഭാഗമായി 138 പാലങ്ങളുടെ നിർമാണവും 840 കനാലുകളും 12 തോടുകളും നന്നാക്കുന്ന ജോലികളും പൂർത്തിയായിട്ടുണ്ട്. ജിദ്ദ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ സ്​റ്റേഷനിലേക്ക് െട്രയിനുകളെത്തുന്നതിന് അണ്ടർ പാസ്​വേ നിർമിക്കുന്നതിനുള്ള നിർമാണ ജോലികൾ പൂർത്തിയായികൊണ്ടിരിക്കയാണ്.

പദ്ധതി സമയബന്ധിതമായി തീർക്കാനുള്ള ശ്രമത്തിലാണ് കമ്പനി അധികൃതർ. റെയിൽവേ പൂർത്തിയാകുന്നതോടെ മക്കക്കും മദീനക്കുമിടയിലെ യാത്ര  എളുപ്പമാകും. യാത്രാ രംഗത്ത് ഹജ്ജ് ഉംറ തീർഥാടകർക്ക് ഏറ്റവും ആശ്വാസമാകുമിത്​. 25 വർഷത്തിനുള്ളിൽ ഹജ്ജ് തീർഥാടകരുടെ എണ്ണം 30 ദശലക്ഷവും ഉംറ തീർഥാടകരുടേത് പതിനൊന്ന് ദശലക്ഷം കവിയുമെന്നാണ് ഹജ്ജ് മന്ത്രാലയത്തി​െൻറ കണക്ക്. ഒരോ വർഷവും ഹജ്ജ് തീർഥാടകരുടെ എണ്ണത്തിൽ 1.41 ശതമാനവും ഉംറക്കാരുടെ എണ്ണത്തിൽ 3.14 ശതമാനം വർധനവുണ്ടാകുന്നുണ്ട്. 

Tags:    
News Summary - saudi railway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.