റിയാദിലെ ശൂറ കൗൺസിൽ ആസ്ഥാനം

പ്രവാസികൾക്കുവേണ്ടി ടി.വി ചാനൽ ആരംഭിക്കുന്നതിനെക്കുറിച്ച് സൗദി ആലോചന

റിയാദ്: രാജ്യത്ത് താമസിക്കുന്ന പ്രമുഖ പ്രവാസി സമൂഹങ്ങളുടെ ഭാഷകളിൽ ടെലിവിഷൻ ചാനലുകളോ മീഡിയ പ്ലാറ്റ്‌ഫോമുകളോ ആരംഭിക്കുന്നതിനെ കുറിച്ച് സൗദി ആലോചിക്കുന്നു. സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റിയുടെ ചാനലുകൾ വഴി പ്രക്ഷേപണം അനുവദിക്കാനാവുമോ എന്ന് പരിശോധിക്കാൻ ശൂറ കൗൺസിൽ (സൗദി പാർലമെന്റ്) അതോറിറ്റിയോട് ആവശ്യപ്പെട്ടു.

സൗദി സംസ്‌കാരത്തെക്കുറിച്ച് രാജ്യത്തെ പ്രവാസി സമൂഹങ്ങൾക്കിടയിൽ അവബോധം വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും ഇത് ഉപകരിക്കുമെന്നാണ് കരുതുന്നത്. പ്രധാന വിഷയങ്ങളിൽ സൗദിയുടെ അന്താരാഷ്ട്ര നിലപാടുകൾ മെച്ചപ്പെടുത്തുന്നതും ഈ നീക്കം ലക്ഷ്യമിടുന്നുണ്ടെന്ന് വൈസ് പ്രസിഡന്റ് ഡോ. മിഷാൽ സാൽമിയുടെ അധ്യക്ഷതയിൽ ചേർന്ന ശൂറ സെഷൻ അഭിപ്രായപ്പെട്ടു. കൗൺസിൽ മീഡിയ കമ്മിറ്റി മേധാവി അതാ അൽസുബൈത്തി അവതരിപ്പിച്ച അതോറിറ്റിയുടെ വാർഷിക റിപ്പോർട്ട് അംഗീകരിക്കുന്നതിനിടെയാണ് കൗൺസിൽ ഈ നീക്കം നടത്തിയത്.

Tags:    
News Summary - Saudi planning to launch a TV channel for expats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.