ന്യൂമോണിയ ബാധിച്ച് പാലക്കാട് സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു

ഖമീസ് മുശൈത്ത്: ന്യൂമോണിയ ബാധിച്ച് ഖമീസ് മുശൈത്ത് ജി.എൻ.പി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് ആലത്തൂർ പുതുക്കോട് തച്ചനകണ്ടി ഗുരുക്കൾ ഹൗസിൽ അബ്ദുൽ റസാഖ് (60) നിര്യാതനായി. ഖമീസ് മുശൈത്ത് സനാഇയ റോഡിൽ മിനി മാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു.

20 വർഷത്തിലധികമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം കഴിഞ്ഞ 15 വർഷങ്ങളായി ഖമീസ് മുശൈത്തിൽ ഉണ്ട്. പിതാവ്: കുഞ്ഞുകുട്ടി ഗുരുക്കൾ, മാതാവ്: ഐഷാ ഉമ്മ, ഭാര്യ: ഷഹീദ ബീഗം, മക്കൾ: ഫാത്തിമ സുഹ്റ, ഫാരിഷ. നിയമനടപടികൾ പൂർത്തിയാക്കി മയ്യിത്ത് ഖമീസ് മുശൈത്തിൽ ഖബറടക്കുന്നതിനുള്ള നടപടികളുമായി മരുമകനും ഇന്ത്യൻ സോഷ്യൽ ഫോറം പ്രവർത്തകരും രംഗത്തുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.